കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഗുരുവായൂരില്‍

ഗുരുവായൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ക്ഷേത്ര ദര്‍ശനത്തിനായി ഗുരുവായൂരിലത്തെി. നെടുമ്പാശ്ശേരിയില്‍നിന്ന് റോഡ് മാര്‍ഗം രാത്രി 8.40 നാണ് മന്ത്രി ദേവസ്വം ശ്രീവത്സം ഗെസ്റ്റ് ഹൗസിലത്തെിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യ ദര്‍ശനം നടത്തും. ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പ്, ഭരണ സമിതി അംഗങ്ങളായ അഡ്വ. എ. സുരേശന്‍, സി. അശോകന്‍, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി.കെ. സുധാകരന്‍, കെ. കുഞ്ഞുണ്ണി, അഡ്മിനിസ്ട്രേറ്റര്‍ സി.സി. ശശിധരന്‍, എ.ഡി.എം സി.കെ. അനന്തകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ജില്ല പ്രസിഡന്‍റ് എ. നാഗേഷ്, ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡന്‍റ് രാജന്‍ തറയില്‍ എന്നിവരും മന്ത്രിയെ സ്വീകരിക്കാന്‍ എത്തി. ബി.ജെ.പി നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മന്ത്രിയുടെ ദര്‍ശന സമയത്ത് മറ്റുള്ളവര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണം ഉണ്ടാവും. കനത്ത സുരക്ഷയാണ് ഗുരുവായൂരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 600ഓളം പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. മന്ത്രി തങ്ങുന്ന ശ്രീവത്സം ഗെസ്റ്റ് ഹൗസിന്‍െറ നിയന്ത്രണം എന്‍.ജി.ജി കമാന്‍ഡോകള്‍ക്കാണ്. ഉത്തര മേഖല എ.ഡി.ജി.പി സുധേഷ് കുമാര്‍, കമീഷണര്‍ ജെ. ഹിമേന്ദ്രനാഥ്, കോഴിക്കോട് ട്രാഫിക് എസ്.പി വിജയകുമാര്‍, സ്പെഷല്‍ ബ്രാഞ്ച് എസ്.പി എം.കെ. പുഷ്കരന്‍, എ.സി.പിമാരായ പി.എ. ശിവദാസന്‍, പി.വി. ബാബുരാജ്, ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രന്‍ എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. മന്ത്രിയെ സ്വീകരിക്കാനത്തെിയ ചില ബി.ജെ.പി നേതാക്കളെ പൊലീസ് തടഞ്ഞത് തര്‍ക്കത്തിനിടയാക്കി. മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി. നിവേദിത, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ എന്നിവരടക്കമുള്ളവരെ പൊലീസ് തടഞ്ഞു. നിവേദിതയെയും ശോഭയെയും പിന്നീട് കടത്തിവിട്ടു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റ് അടക്കമുള്ളവര്‍ക്ക് ശ്രീവത്സം വളപ്പിന് പുറത്തുനില്‍ക്കേണ്ടിവന്നു. വ്യാഴാഴ്ച രാവിലെ 10നാണ് മന്ത്രി മടങ്ങുക. ഗുരുവായൂര്‍ ക്ഷേത്രത്തെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ഭരണ സമിതി കേന്ദ്ര മന്ത്രി രാജ്നാഥ് സിങിന് നിവേദനം നല്‍കി. ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പിന്‍െറ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.