ചാലക്കുടി: നഗരസഭ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിയമങ്ങള്‍ കാറ്റില്‍ പറത്തി കടയുടമകള്‍ അനധികൃത നിര്‍മാണം തുടരുന്നു. ചാലക്കുടി സൗത് ജങ്ഷനില്‍ പള്ളി സ്റ്റോപിന് സമീപമാണ് ചില വ്യാപാരികള്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. തുടര്‍ച്ചയായി അവധി ദിനങ്ങള്‍ കിട്ടിയപ്പോള്‍ അതിന്‍െറ മറവിലാണ് മൂന്ന് കടയുടമകള്‍ നിര്‍മ്മാണ പ്രവൃത്തികളുമായി മുന്നേറുന്നത്. ടെക്സറ്റയില്‍സ് കട, ഫുട് വെയര്‍ കടകള്‍ എന്നിവയുടെ ഉടമകള്‍ അവരുടെ കടകളുടെ മുകളില്‍ ഒരു നിലകൂടി ഉയര്‍ത്തുകയാണ്. ഇതിനായി ഇവര്‍ കടയുടെ മുന്‍വശത്തെ നെയിംബോര്‍ഡിന്‍െറ ഭാഗത്ത് 21 അടി ഉയരത്തില്‍ ഫ്ളക്സ് വലിച്ചുകെട്ടി മറയാക്കി ആരുമറിയാതെയാണ് പണികള്‍ നടത്തുന്നത്. രാത്രിയും പകലും അനധികൃതനിര്‍മാണം തകൃതിയായി അരങ്ങേറുന്നു. സി.പി.ഐ ലോക്കല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ഇതില്‍ പ്രതിഷേധിച്ചു. എം.ജി.സദാനന്ദന്‍, പി.എം.വിജയന്‍,അനില്‍ കദളിക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.