കോന്നി: കൊടുംകാട്ടില്‍ ആദ്യമായി പത്താം ക്ളാസിലെ വിജയത്തിളക്കമത്തെിച്ച് അമ്പിളി. വന്യമൃഗങ്ങളോട് മല്ലടിച്ച് ഉള്‍വനത്തില്‍ താമസിക്കുന്ന തങ്കപ്പന്‍-കല്യാണി ദമ്പതികളുടെ മകള്‍ അമ്പിളി പത്താംതരം സേ പരീക്ഷയെഴുതിയാണ് വിജയം നേടിയത്. 18ാം വയസ്സിലാണ് അമ്പിളിയുടെ പത്താംതരം പരീക്ഷാ വിജയം. പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഇംഗ്ളീഷ്, കെമിസ്ട്രി പരീക്ഷകള്‍ക്ക് പരാജയപ്പെട്ടിരുന്നു. പിന്നീട് അധ്യാപകരുടെ നിരന്തര നിര്‍ബന്ധത്തെ തുടര്‍ന്നാണ് സേ പരീക്ഷ എഴുതിയത്. കഴിഞ്ഞ ദിവസമാണ് പരീക്ഷാ ഫലം വന്നത്. ഇപ്പോള്‍ ഇംഗ്ളീഷ്, കെമിസ്ട്രി വിഷയങ്ങളില്‍ ഉന്നത മാര്‍ക്ക് നേടിയാണ് തേക്കുതോട് ആദിവാസി സമൂഹത്തില്‍ അമ്പിളിയുടെ കന്നിവിജയം. തേക്കുതോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായ സുജ സെന്‍സസിനായി പോയപ്പോഴാണ് ഉള്‍വനത്തില്‍ കഴിയുന്ന അമ്പിളിയെ കണ്ടത്തെിയത്. പിന്നീട് സ്കൂളിലെ അധ്യാപകര്‍ എല്ലാം വീണ്ടും വനത്തില്‍ കയറി ഇവരെ സന്ദര്‍ശിച്ച് വിദ്യാഭ്യാസത്തിന്‍െറ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. 2012-13 കാലത്താണ് അമ്പിളി തേക്കുതോട് സ്കൂളിലത്തെിയത്. തേക്കുതോട് സ്കൂളിലെ അധ്യാപകരായ ലതി ബാലഗോപാല്‍, സ്മിത, ഷമീന, രജനി, ഇന്ദുബാല, ശുഭ എന്നിവരുടെ കഠിനപ്രയത്നമാണ് അമ്പിളിക്ക് വിജയം കൈവരിക്കാനായത്. എസ്.എസ്.എല്‍.സിയുടെ ആദ്യഫലം പുറത്തുവന്നപ്പോള്‍ പരാജയപ്പെട്ടെങ്കിലും ഇതേ സ്കൂളിലെ രജനിയുടെ നിര്‍ബന്ധത്തിലാണ് സേ പരീക്ഷ എഴുതാന്‍ അമ്പിളി തയാറായത്. ഈ അധ്യാപകര്‍ തന്നെയാണ് തങ്ങളുടെ വാഹനത്തില്‍ കയറ്റി അമ്പിളിയെ പരീക്ഷ എഴുതാന്‍ കൊണ്ടുപോയത്.സേ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ജയിച്ച വിവരം അധ്യാപകര്‍ അമ്പിളിയുടെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച സ്കൂളിലത്തെിയ അമ്പിളി അധ്യാപകര്‍ക്ക് മിഠായി വിതരണം ചെയ്തു. പത്താംതരം ജയിച്ചെങ്കിലും ഉപരിപഠനത്തിന് പോകാന്‍ അമ്പിളിക്ക് താല്‍പര്യമില്ല. പഠനവിഷങ്ങള്‍ പേടിയാണെന്ന് അമ്പിളി ‘മാധ്യമ’ത്തോട് പറഞ്ഞു. തേക്കുതോട് സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് ഏഴാംതലയിലത്തെി അവിടെ നിന്ന് ഒരു കി.മീ. ഉള്‍വനത്തിലൂടെ സഞ്ചരിച്ച് കല്ലാറിന്‍െറ തീരത്തെ ആനത്താരയിലാണ് കറുത്ത പടുത മൂടി ഷെഡില്‍ കല്യാണിയും തങ്കപ്പനും അമ്പിളിയും ഇവരുടെ സഹോദരിയുടെ മക്കളായ മനുവും അനീഷും കൂടി താമസിക്കുന്നത്. വനത്തിനുള്ളിലെ പുളി, കുന്തിരിക്കം, ചൊന്നമ്പു, കാട്ടുതേന്‍ എന്നിവ ശേഖരിച്ച് വിറ്റാണ് മലമ്പണ്ടാര വിഭാഗത്തില്‍പെട്ട ഇവര്‍ ജീവിതം തള്ളി നീക്കുന്നത്. ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. ആറ് അംഗങ്ങളുള്ള അമ്പിളിയുടെ കുടുംബത്തിന് ഒരു മാസം കഴിയാന്‍ ട്രൈബല്‍ ഡിപാര്‍ട്മെന്‍റ് നല്‍കുന്നത് 10 കിലോ അരി, പഞ്ചസാര, കടല, പരിപ്പ്, പയര്‍, ചെറുപയര്‍ എന്നിവ ഓരോ കിലോ വീതവും 100 ഗ്രാം തേയിലയും മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.