അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എന്‍റോള്‍മെന്‍റ്

പത്തനംതിട്ട: സാമൂഹികനീതി വകുപ്പിന്‍െറ അധീനതയിലുള്ള അങ്കണവാടികളുടെ പരിധിയില്‍ വരുന്ന ജില്ലയിലെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തുന്നതിന് വിവിധ സ്ഥലങ്ങളില്‍ ആധാര്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലാ ഇ-ഗവേണന്‍സ് പ്രോജക്ട് മാനേജര്‍ കെ. ധനേഷ് അറിയിച്ചു. നിശ്ചയിച്ച ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ക്യാമ്പ്. പത്തനംതിട്ട നഗരസഭയിലുള്ള കുട്ടികള്‍ക്കായി ചൊവ്വാഴ്ചയും ബുധനാഴ്ചയും മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ 18നും മൈലപ്ര ഗ്രാമപഞ്ചായത്തില്‍ 20നും പ്രമാടം ഗ്രാമപഞ്ചായത്തില്‍ 21 മുതല്‍ 23വരെയും പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനിലുള്ള അബാന്‍ അക്ഷയ കേന്ദ്രത്തില്‍ ക്യാമ്പ് നടക്കും. മറ്റ് ക്യാമ്പ് കേന്ദ്രങ്ങളും തീയതിയും ചുവടെ ചേര്‍ക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പേരു വിവരം ബ്രാക്കറ്റില്‍. ചൊവ്വാഴ്ച മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാള്‍ (മല്ലപ്പള്ളി), ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കൈപ്പട്ടൂര്‍ അക്ഷയ കേന്ദ്രം (വള്ളിക്കോട് ഗ്രാമപഞ്ചായത്ത്), ബുധനാഴ്ച വായ്പൂര് അക്ഷയ കേന്ദ്രം (കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത്), ആങ്ങമൂഴി അക്ഷയ കേന്ദ്രം (സീതത്തോട് ഗ്രാമ പഞ്ചായത്ത്), 17ന് ഏഴംകുളം അക്ഷയ (ഏഴംകുളം പഞ്ചായത്ത്), കുളനട ബ്ളോക് കോണ്‍ഫറന്‍സ് ഹാള്‍ (കുളനട പഞ്ചായത്ത്), നാരങ്ങാനം വലിയകുളം 22 നമ്പര്‍ അങ്കണവാടി കെട്ടിടം (നാരങ്ങാനം പഞ്ചായത്ത്), 17നും 18നും ഇലന്തൂര്‍ അക്ഷയ കേന്ദ്രം (ഇലന്തൂര്‍ പഞ്ചായത്ത്), 18ന് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഹാള്‍ (വെച്ചൂച്ചിറ), പന്തളം പഴയ ബ്ളോക് ഓഫിസ് കോണ്‍ഫറന്‍സ് ഹാള്‍ (പന്തളം), പഴകുളം അക്ഷയ കേന്ദ്രം (പള്ളിക്കല്‍ പഞ്ചായത്ത്), ഏനാത്ത് അക്ഷയ കേന്ദ്രം (ഏഴംകുളം പഞ്ചായത്ത്), ഏറത്ത് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ (ഏറം) എന്നിവിടങ്ങളില്‍ ക്യാമ്പ് നടക്കും. 19ന് ഉച്ചക്ക് 1.30 മുതല്‍ ഓമല്ലൂര്‍ അക്ഷയ കേന്ദ്രത്തില്‍ (ഓമല്ലൂര്‍) ക്യാമ്പ് ഉണ്ടാകും. 20ന് നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ഹാള്‍ (നാറാണംമൂഴി), എഴിക്കാട് കമ്യൂണിറ്റി ഹാള്‍ (ആറന്മുള പഞ്ചായത്ത്), 21ന് ഇട്ടിയപ്പാറ 68 നമ്പര്‍ അങ്കണവാടി കെട്ടിടം (പഴവങ്ങാടി പഞ്ചായത്ത്), 21 മുതല്‍ 23വരെ കലഞ്ഞൂര്‍ അക്ഷയ കേന്ദ്രം (കലഞ്ഞൂര്‍), 22ന് പുല്ലാട് 107 നമ്പര്‍ അങ്കണവാടി കെട്ടിടം (കോയിപ്രം പഞ്ചായത്ത്), 23ന് പുളിമുക്ക് 89 നമ്പര്‍ അങ്കണവാടി കെട്ടിടം (തോട്ടപ്പുഴശേരി പഞ്ചായത്ത്), 23നും 24നും ഇടത്തിട്ട ഗവ.എല്‍.പി.എസ് (കൊടുമണ്‍ പഞ്ചായത്ത്), 25ന് വള്ളംകുളം യു.പി സ്കൂള്‍ (ഇരവിപേരൂര്‍ പഞ്ചായത്ത്) 28നും 29നും കിഴക്കുപുറം 61 നമ്പര്‍ അങ്കണവാടിയിലും (കോന്നി പഞ്ചായത്ത്) ക്യാമ്പ് നടക്കും. ആധാര്‍ എടുത്തിട്ടില്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ ക്യാമ്പ് കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസം കുട്ടികളെ എത്തിച്ച് എന്‍റോള്‍മെന്‍റ് ഉറപ്പുവരുത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.