ടി.എസ്. ജോണിന് ആയിരങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു

മല്ലപ്പള്ളി: വിടവാങ്ങിയ മുന്‍ സ്പീക്കറും മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വ. ടി.എസ്. ജോണിന് ജന്മനാടിന്‍െറ യാത്രാമൊഴി. തിങ്കളാഴ്ച രാവിലെ തിരുവല്ലയില്‍നിന്ന് ഭൗതികശരീരം വഹിച്ച് വിലാപയാത്ര തിരുവല്ല എസ്.സി.എസ് ജങ്ഷന്‍, കെ.എസ്.ആര്‍.ടി.സി, ചിലങ്ക ജങ്ഷന്‍, തോട്ടഭാഗം, കവിയൂര്‍ എന്‍.എസ്.എസ് ഹൈസ്കൂള്‍, മുണ്ടിയപ്പള്ളി, കുന്നന്താനം, ചെങ്ങരൂര്‍വഴി മല്ലപ്പള്ളിയില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പാതകള്‍ക്ക് ഇരുവശവും ജനം തടിച്ചുകൂടി. ടി.എസ്. ജോണ്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന കവിയൂര്‍ പഞ്ചായത്ത് പടിക്കല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കവിയൂര്‍ എന്‍.എസ്.എസ്, ചെങ്ങരൂര്‍ സെന്‍റ് തെരേസാസ്, പുതുശേരി എം.ജി.ഡി. എച്ച്.എസ്.എസ്, മല്ലപ്പള്ളി ഐ.എച്ച്.ആര്‍.ഡി, കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മല്ലപ്പള്ളി ബഥനി ഓര്‍ത്തഡോക്സ് വലിയപള്ളി ഓഡിറ്റോറിയത്തിലും പിന്നീട് കല്ലൂപ്പാറയിലെ ഭവനത്തിലും പൊതുദര്‍ശനത്തിന് വെച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അംഗങ്ങളായ എസ്.വി. സുബിന്‍, അഡ്വ. റെജി തോമസ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശോശാമ്മ തോമസ്, വൈസ് പ്രസിഡന്‍റ് കുഞ്ഞുകോശി പോള്‍, സി.പി.എം നേതാക്കളായ അഡ്വ. എം. ഫിലിപ്പ് കോശി, കെ.കെ. സുകുമാരന്‍, ഇ.കെ. അജി, കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് ജി. സതീഷ്ബാബു, ജോസ് പാറക്കടവ്, ജോസഫ് ഇമ്മാനുവല്‍, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ മനോജ് ചരളേല്‍, കെ. സതീശ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഉഴവൂര്‍ വിജയന്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, തോമസ് കുതിരവട്ടം, ഫ്രാന്‍സിസ് ജോര്‍ജ്, കെ.പി. ഉദയഭാനു, എ.പി. ജയന്‍, അഡ്വ കെ. ജയവര്‍മ, വിക്ടര്‍ ടി. തോമസ്, ബി. രാധാകൃഷ്ണമേനോന്‍, കെ.ഇ. അബ്ദുല്‍ റഹ്മാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കുരുവിള ജോര്‍ജ്, റെജി ചാക്കോ, കെ.കെ. രാധാകൃഷ്ണക്കുറുപ്പ്, ആലീസ് സെബാസ്റ്റ്യന്‍, പി.ടി. എബ്രഹാം, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ സഹ. ബാങ്ക് വൈസ് പ്രസിഡന്‍റ് സുരേഷ് ബാബു പാലാഴി, പ്രഫ. ഡി.കെ. ജോണ്‍, റെയ്ന ജോര്‍ജ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. കല്ലൂപ്പാറ വലിയ പള്ളിയില്‍ നടന്ന സംസ്കാര ചടങ്ങുകള്‍ക്ക് ഓര്‍ത്തോക്സ് സഭാ മേലധ്യക്ഷന്മാരായ സക്കറിയാസ് മാര്‍ തെയോഫിലോസ്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, യാക്കോബ് മാര്‍ ഐറേനിയസ്, ജോസഫ് മാര്‍ ദിവന്യാസിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. പരേതനോടുള്ള ആദരസൂചകമായി മല്ലപ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.