കോന്നി: ജൈവവൈവിധ്യം നാശോന്മുഖമാക്കുന്ന അക്കേഷ്യ, മാഞ്ചിയം തോട്ടവത്കരണം വനം വകുപ്പ് നിര്‍ത്തലാക്കണമെന്ന് സ്പാരൊ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറം ആവശ്യപ്പെട്ടു. പശ്ചിമഘട്ടത്തിന്‍െറ ഭാഗവും ജൈവവൈവിധ്യ സമ്പന്നവുമായ ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷന്‍െറ അധികാരപരിധിയിലുള്ള തൂമ്പാക്കുളത്ത് 30 ഹെക്ടര്‍ റിസര്‍വ് ഫോറസ്റ്റില്‍ മാഞ്ചിയം തോട്ടത്തിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുകയാണ്. വിദേശസസ്യമായ മാഞ്ചിയത്തിന്‍െറ ഇല വളരെ കട്ടിയുള്ളതും മണ്ണില്‍ ദ്രവിച്ച് ചേര്‍ന്ന് ‘ഹ്യൂമസ്’ ആകുന്നതുമല്ല. മണ്ണിന്‍െറ മുകള്‍ ഭാഗത്ത് ഇലകളുടെ പാളി രൂപാന്തരപ്പെടുന്നതിനാല്‍ മറ്റ് മരങ്ങളുടെ വളര്‍ച്ചയെയും പുനരുല്‍പാദനത്തെയും തടയുകയും ചെയ്യുന്നു. സാധാരണ മരങ്ങളെ അപേക്ഷിച്ച് അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് എന്നിവ ധാരാളം വെള്ളം വലിച്ചെടുക്കുന്നവയാണ്. തുടര്‍ച്ചയായി മാഞ്ചിയം വെച്ചുപിടിപ്പിക്കുന്ന പ്രദേശങ്ങള്‍ കാലാന്തരത്തില്‍ ഉഷ്ണഭൂമിയായി മാറും. ഇത് വനത്തിന്‍െറ സ്വാഭാവികയെ തകര്‍ക്കുന്നതും ചെറുചെടികളെയും മരങ്ങളെയും വള്ളിപ്പടര്‍പ്പുകളെയും ആശ്രയിച്ചു ജീവിക്കുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും ഷഡ്പദങ്ങളുടെയും നിലനില്‍പിന് ഭീഷണിയാകുന്നതും ആവാസവ്യവസ്ഥയുടെ താളംതെറ്റിക്കുന്നതുമാണ്. വനം വകുപ്പിന്‍െറ ധാരാളം മാഞ്ചിയം തോട്ടങ്ങള്‍ മുറിക്കാനുള്ള കാലാവധി കഴിഞ്ഞിട്ടും ആവശ്യക്കാരില്ലാതെ നിര്‍ത്തിയ സാഹചര്യത്തില്‍ വീണ്ടും മാഞ്ചിയം തോട്ടനിര്‍മാണം നടത്തുന്നത് അനുചിതമാണ്. മാഞ്ചിയം, അക്കേഷ്യ തുടങ്ങിയ മരങ്ങള്‍ക്കു പകരം മണ്ണിന് അനുയോജ്യമായ ഫലവൃക്ഷാേട്ടങ്ങള്‍ നിര്‍മിക്കേണ്ടതാണ്. പ്രസിഡന്‍റ് അഡ്വ.ടി.എസ്. മോഹനന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ചിറ്റാര്‍ ആനന്ദന്‍, ഡോ. സണ്ണി മൈക്കിള്‍ പ്രേംചന്ദ് ഇളകൊള്ളൂര്‍, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.