തിരുവല്ല: റെയില്‍വേ സ്റ്റേഷനുസമീപം റെയില്‍വേ ലൈനിന്‍െറ സംരക്ഷണഭിത്തി തകര്‍ന്നതിനത്തെുടര്‍ന്ന് മൂന്നുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാത്രി 11.30 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരവരെയാണ് കോട്ടയം വഴി ഗതാഗതം തടസ്സപ്പെട്ടത്. കണ്ണൂര്‍ എക്സ്പ്രസില്‍ മലപ്പുറത്തേക്ക് യാത്രചെയ്യുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവല്ല സ്റ്റേഷനില്‍ ട്രയിന്‍ യാത്രമതിയാക്കി കാറിലാണ് തുടര്‍ന്നത്. അപകടത്തിനുശേഷം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി പരിശോധന നടത്തിയാണ് ട്രയിനുകള്‍ കടത്തി വിടാന്‍ തുടങ്ങിയത്. മൂന്നുമണിക്കൂറോളം ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. മുഖ്യമന്ത്രി വന്ന കണ്ണൂര്‍ എക്സ്പ്രസ് ചെങ്ങന്നൂര്‍ സ്റ്റേഷനിലാണ് പിടിച്ചിട്ടത്. പാത ഇരട്ടിപ്പിക്കലിന്‍െറ ഭാഗമായി നിര്‍മിച്ച സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. തീപ്പനി റെയില്‍വേ മേല്‍പാലത്തോടുചേര്‍ന്ന് പടിഞ്ഞാറ് താരതമ്യേന ഉയര്‍ന്നുനില്‍ക്കുന്ന ഈ ഭാഗത്ത് സംരക്ഷണഭിത്തി ദുര്‍ബലമായിരുന്നു. കനത്ത മഴയത്ത് ഇത് ഇടിഞ്ഞുവീണു. റെയില്‍വേയുടെ വൈദ്യുതി പോസ്റ്റുകളും ചരിഞ്ഞുനില്‍ക്കുകയാണ്. റെയില്‍ പാളം അല്‍പം അകന്നുമാറിയിരുന്നു. വേഗതകുറച്ചാണ് ട്രയിനുകള്‍ ഇപ്പോള്‍ കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.