ശബരിമല: ഭക്തലക്ഷങ്ങള്‍ ദര്‍ശനസായൂജ്യം നേടി മലയിറങ്ങുമ്പോള്‍ തീര്‍ഥാടനവീഥികളില്‍ യഥാസമയം ശുചീകരണം നടത്തി ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി (എസ്.എസ്.എസ്) മാതൃകയായി. ഈ തീര്‍ഥാടനകാലയളവില്‍ ഇതുവരെ 622 ടണ്‍ മാലിന്യം എസ്.എസ്.എസ് നീക്കി. അയ്യപ്പസേവാസംഘം തമിഴ്നാട് സമിതിയുടെ നേതൃത്വത്തിലുള്ള 800 പേരാണ് തീര്‍ഥാടന സീസണില്‍ സന്നിധാനത്തും പരിസരങ്ങളിലും ശുചീകരണം നടത്തിയത്. 300 പേര്‍ സന്നിധാനത്തും 315 പേര്‍ പമ്പയിലും 150 പേര്‍ നിലക്കലിലും 25 പേര്‍ പന്തളത്തും 10 പേര്‍ കുളനടയിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. സന്നിധാനത്ത് 11 കേന്ദ്രങ്ങളിലും പമ്പയില്‍ ഒമ്പത് കേന്ദ്രങ്ങളിലും അതീവ ശ്രദ്ധപുലര്‍ത്തിയാണ് ശുചീകരണം. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ഒരു സംഘവും വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെ മറ്റൊരു സംഘവുമാണ് ശുചീകരണം നടത്തുന്നത്. ശേഖരിക്കുന്ന മാലിന്യം യഥാസമയം ട്രാക്ടറുകളില്‍ ഇന്‍സിനറേറ്ററുകളിലത്തെിച്ച് സംസ്കരിക്കുന്നു. പമ്പയിലും സന്നിധാനത്തും മൂന്നുവീതവും നിലക്കലില്‍ രണ്ടും സ്വാമി അയ്യപ്പന്‍ റോഡില്‍ ഒന്നും ട്രാക്ടറുകള്‍ മാലിന്യം നീക്കംചെയ്യുന്നുണ്ട്. സേവന സന്നദ്ധതയോടെ വിദ്യാര്‍ഥികളുള്‍പ്പെടെ സമൂഹത്തിന്‍െറ വിവിധ മേഖലയിലുള്ളവരാണ് ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണത്തിനായി അണിനിരക്കുന്നതെന്ന് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. ശുചീകരണത്തിനത്തെുന്നവര്‍ക്ക് യാത്രക്കൂലിയും ഭക്ഷണവും താമസസൗകര്യവും സൊസൈറ്റി നല്‍കുന്നുണ്ട്. ശബരിമല പൂങ്കാവനം ശുചീകരിക്കുന്നത് അയ്യപ്പന് അര്‍ച്ചന നടത്തുന്നതിന് സമമാണെന്ന വിശ്വാസത്തിലാണ് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ശബരിമലയില്‍ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നത്. ഈയാഴ്ച അവസാനത്തോടെ ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ശുചീകരണപ്രവൃത്തികള്‍ പൂര്‍ണമാകും. കലക്ടര്‍ എസ്. ഹരികിഷോര്‍, അടൂര്‍ ആര്‍.ഡി.ഒ ആര്‍.രഘു, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സൊസൈറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നു. എന്‍.എസ്.എസ്, എന്‍.സി.സി, നെഹ്റു യുവകേന്ദ്ര, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെ പ്ളാസ്റ്റിക് ബോധവത്കരണ പ്രചാരണത്തിന് എസ്.എസ്.എസ് നേതൃത്വം നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.