പഴകുളം: മേക്കുന്നുമുകള്‍ ടാര്‍ മിക്സിങ് പ്ളാന്‍റ് പ്രവര്‍ത്തനം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം നിര്‍ത്തിവെച്ചു. കൊല്ലം-തേനി ദേശീയപാതയുടെ നിര്‍മാണത്തിനായി ടാര്‍ മിക്സ് ചെയ്യാനുള്ള പ്ളാന്‍റാണ് വി.കെ.ജെ ഗ്രൂപ് മേക്കുന്നുമുകളില്‍ ആരംഭിച്ചത്. പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ആരംഭിക്കാന്‍ തുടക്കമിട്ടതുമുതല്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിലായിരുന്നു. വി.കെ.ജെ ഗ്രൂപ് ഇതിനെതിരായി ഹൈകോടതിയെ സമീപിക്കുകയും ഹൈകോടതി പൊലീസ് സംരക്ഷണം നല്‍കിയ ദിവസം മുതല്‍ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടത്തുകയാണ്. എന്നാല്‍, നാട്ടുകാരുടെ എതിര്‍പ്പിനെ അവഗണിക്കാന്‍ പൊലീസിനുമായില്ല. തിങ്കളാഴ്ച ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച അലസിയതോടെ ഏകപക്ഷീയമായി പ്ളാന്‍റ് ചൊവ്വാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു കരാര്‍ കമ്പനി. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെമുതല്‍ നാട്ടുകാര്‍ പ്രദേശത്ത് സംഘടിച്ചു. മുന്നൂറോളം സ്ത്രീകളടക്കം നാട്ടുകാര്‍ പഴകുളം-തെങ്ങമം റോഡില്‍ തടിച്ചുകൂടി. തുടര്‍ന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ പള്ളിക്കല്‍ വില്ളേജ് ഓഫിസ് ഉപരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വില്ളേജ് ഓഫിസിനുസമീപം എത്തിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നതിനത്തെുടര്‍ന്ന് പഴകുളം-ആനയടി റോഡില്‍ ഗതാഗതം സ്തംഭിച്ചു. ഉടന്‍ ആര്‍.ഡി.ഒ കലക്ടറുമായി ബന്ധപ്പെടുകയും കലക്ടര്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ചനടത്തി. തുടര്‍ന്ന് പ്ളാന്‍റില്‍ ആരോഗ്യവകുപ്പും മലിനീകരണ നിയന്ത്രണ വകുപ്പും ബുധനാഴ്ച പരിശോധന നടത്താന്‍ തീരുമാനിച്ചു. പരിശോധനയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടനുസരിച്ച് വ്യാഴാഴ്ച കലക്ടറുടെ ചേംബറില്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തും. വ്യാഴാഴ്ചവരെ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആര്‍.ഡി.ഒ വഴി കലക്ടര്‍ ഉത്തരവ് വി.കെ.ജെ ഗ്രൂപ്പിന് കൈമാറി. ആര്‍.ഡി.ഒ പള്ളിക്കല്‍ വില്ളേജ് ഓഫിസില്‍ സമരസമിതി നടത്തിയ ഉപരോധസമര സ്ഥലത്തത്തെി കലക്ടര്‍ രണ്ടുദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെച്ച് പുറപ്പെടുവിച്ച ഉത്തരവ് വായിച്ചുകേള്‍പ്പിച്ച ശേഷമാണ് ഉപരോധസമരം സമരസമിതി അവസാനിപ്പിച്ചത്. സമരത്തിന് ബ്ളോക് പഞ്ചായത്ത് അംഗം വിമല്‍ കൈതക്കല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുലേഖ, അംജിത്, ഷീജ റോബി, ശ്രീലത, ഷാജി സമരസമിതി നേതാക്കളായ ശിവപ്രശാന്ത്, എം. മധു, വാഴുവേലില്‍ രാധാകൃഷ്ണന്‍, അഡ്വ.ബി. അപ്പു, ആര്‍. അശോകന്‍, കണ്ണമത്ത് സുരേഷ്, എം.ആര്‍. ഗോപകുമാര്‍, സുധ കുറുപ്പ്, സുപ്രഭ, ചന്ദ്രലേഖ, ജയകൃഷ്ണന്‍, ശ്രീരാജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.