പുത്തന്‍ ഷോപ്പിങ് അനുഭവം സമ്മാനിച്ച് ‘ഹംഗ്റി ഡേ’

അടൂര്‍: വീട്ടിലോ ഓഫിസിലോ യാത്രയിലോ ഇഷ്ടമുള്ള വിഭവങ്ങള്‍ വേണമെങ്കില്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഒറ്റ ക്ളിക്കിലൂടെ അവ നിങ്ങളുടെയടുത്തത്തെും. സംസ്ഥാനത്തെ തെക്കന്‍ ജില്ലയിലെ ഗ്രാമങ്ങളില്‍ വെബ്സൈറ്റ് വഴിയുള്ള ഭക്ഷണവിതരണം ഇതാദ്യമാണ്. പുത്തന്‍ ഷോപ്പിങ് അനുഭവം സമ്മാനിച്ച് ഒരുകൂട്ടം എന്‍ജിനീയറിങ് സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ തയാറാക്കിയ ‘ഹംഗ്റി ഡേ’ (www.hungryday.com) എന്ന വെബ്സൈറ്റാണ് പുതിയ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നത്. വീട്ടിലോ ഓഫിസിലോ യാത്രയിലോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്നുള്ളതാണ് സൗകര്യം. എന്നാല്‍, ആദ്യഘട്ടത്തില്‍ അടൂരും ഏനാത്തും പരിസരപ്രദേശങ്ങളിലും മാത്രമേ സാധനങ്ങളുടെ വിതരണം ലഭിക്കുകയുള്ളു. ഈ സൈറ്റിലൂടെ പഴം, പച്ചക്കറി, പലചരക്ക്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയെല്ലാം ഒറ്റ ക്ളിക്കില്‍ നിങ്ങളുടെ അടുത്തത്തെുന്നു. വര്‍ഷത്തില്‍ 365 ദിവസവും സേവനം ലഭ്യമാണെന്ന് വെബ്സൈറ്റിന്‍െറ സൂത്രധാരനില്‍ ഒരാളായ സ്റ്റാന്‍ലി സ്റ്റീഫന്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യാനുസരണം യഥാസമയം സാധനങ്ങള്‍ എത്തിച്ചുനല്‍കുന്നു. സ്റ്റാലിന്‍ സ്റ്റീഫന്‍, ഹബിന്‍ ഷാ, സ്റ്റാന്‍ലി സ്റ്റീഫന്‍, ജെയ്സന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ‘ഹംഗ്റി ഡേ’ തുടങ്ങിയത്. 17ാമത്തെ വയസ്സിലാണ് സ്റ്റാന്‍ലി സ്റ്റീഫന്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. ഫെയ്സ്ബുക്കിന്‍െറയും ട്വിറ്ററിന്‍െറയും വാട്ട്സ്ആപ്പിന്‍െറയും ചുവടുപിടിച്ച് www.gangiz.com എന്ന സോഷ്യല്‍ നെറ്റുവര്‍ക്കിങ് സൈറ്റാണ് ഇന്‍റര്‍നെറ്റില്‍ ജനകീയമായത്. ഏനാത്ത് മുള്ളിക്കാട്ടില്‍ സ്റ്റീഫന്‍െറയും ലീലാമ്മയുടെയും മകന്‍ സ്റ്റാന്‍ലി കൈതപ്പറമ്പ് കെ.വി.വി.എസ് കോളജിലെ ബി.സി.എ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ‘ഗ്യാംഗിസി’ലൂടെ തുറന്ന സൗഹൃദത്തിന് വേദിയൊരുക്കിയത്്. 2012 ഏപ്രില്‍ നാലിനാണ് ‘ഗ്യാംഗിസ്’ തുടങ്ങിയത്. ഇതിനോടകം എഴുപതിനായിരത്തിലധികം പേര്‍ ഇതില്‍ അംഗങ്ങളായി. ഏനാത്ത് പൊലീസ് സ്റ്റേഷന് സമീപം പിതാവിന്‍െറ ‘യൂനിവേഴ്സല്‍’ അച്ചടിശാലയില്‍ ചെറുപ്പം മുതല്‍ വന്നിരിക്കാറുള്ള സ്റ്റാന്‍ലിക്ക് അന്നുമുതല്‍ തുടങ്ങിയതാണ് കമ്പ്യൂട്ടറിനോടുള്ള അടുപ്പം. കൊട്ടാരക്കര എം.ജി.എം സ്കൂളില്‍ പത്താംക്ളാസ് കഴിഞ്ഞ് കടമ്പനാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് ടു പഠിക്കുമ്പോഴാണ് സ്വന്തമായി സോഷ്യല്‍ നെറ്റ്വര്‍ക് എന്ന ആശയം ഉരുത്തിരിഞ്ഞതെന്നും പ്ളസ് ടുവിനുശേഷമാണ് ഇതിനായി ശ്രമം ആരംഭിച്ചതെന്നും സ്റ്റാന്‍ലി ‘മാധ്യമ’ത്തോടു പറഞ്ഞു. ഇതിനു സാങ്കേതിക സഹായങ്ങള്‍ ചെയ്തുകൊടുത്തത് മാതാപിതാക്കളും സഹോദരന്‍ സ്റ്റാലിന്‍ സ്റ്റീഫനുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.