തിരുവല്ല: അര്‍പ്പണബോധത്തോടെ കഴിവ് വിനിയേ00ാഗിക്കുന്നവരെല്ലാം കലോത്സവത്തിലെ യഥാര്‍ഥ വിജയികളാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ പറഞ്ഞു. പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം തിരുവല്ല തിരുമൂലവിലാസം യു.പി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല മത്സരത്തിനുള്ളതല്ല. കലയില്‍ മത്സരം കൊണ്ടുവരുമ്പോള്‍ കലക്ക് നാശം സംഭവിക്കും. തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ എല്ലാവരുടെയും പേരു പരാമര്‍ശിക്കപ്പെടില്ളെന്ന് മാത്രം. അതിനാല്‍ പേര് പരാമര്‍ശിക്കപ്പെടുക എന്നതല്ല നന്നായി പങ്കാളിയാകുകയാണ് ചെയ്യേണ്ടത്. കലോത്സവത്തിന്‍െറ ആകര്‍ഷണീയ ഭാഗം മത്സരവേദികളാണെന്നും കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുക മാത്രമാണ് സംഘാടകരുടെയും രക്ഷാകര്‍ത്താക്കളുടെയും പങ്കെന്ന് എല്ലാവരും ഓര്‍മിക്കണമെന്നും അധ്യക്ഷത വഹിച്ച മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ് ആമുഖപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ കലാമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോപാര്‍ക്ക് ചെയര്‍മാന്‍ കെ.ഇ. അബ്ദുല്‍ റഹ്മാന്‍ അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ജി. അനിത, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. റെജി തോമസ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഈപ്പന്‍ കുര്യന്‍, ശോശാമ്മ തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പന്‍, എസ്.ബി. സുബിന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഏലിയാമ്മ തോമസ്, രാധാകൃഷ്ണന്‍ വേണാട്ട്, ആര്‍. ജയകുമാര്‍, ബിജു ലങ്കാഗിരി, അലിക്കുഞ്ഞ്, അരുന്ധതി രാജേഷ്, ചെറിയാന്‍ പോളച്ചിറക്കല്‍, ഷീല വര്‍ഗീസ്, എം.പി. ഗോപാലകൃഷ്ണന്‍, നാന്‍സി, ഷേര്‍ളി ഷാജി, അജിത, എം.കെ. നിസാമുദീന്‍, ഡോ. മണക്കാല ഗോപാലകൃഷ്ണന്‍, കെ. തോമസ്കുട്ടി, ടി.എ. റെജികുമാര്‍ എന്നിവര്‍ സംസാരിച്ചു. കലോത്സവത്തിന് മുന്നോടിയായി തുകലശേരി സി.എസ്.ഐ ബധിരവിദ്യാലയത്തില്‍നിന്ന് ആരംഭിച്ച വര്‍ണാഭ ഘോഷയാത്ര ഡിവൈ.എസ്.പി കെ. ജയകുമാര്‍ ഫ്ളാഗ്ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.