നാരങ്ങാനത്ത് മലയിടിച്ചുനിരത്തി മണ്ണുകടത്ത്

പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ മലയിടിച്ചുനിരത്തി മണ്ണുകടത്ത് വ്യാപകം. അധികൃതര്‍ക്ക് കുലുക്കമില്ല. കടമ്മനിട്ട, അന്ത്യാളന്‍കാവ്, കല്ളേലിമുക്ക് എന്നിവിടങ്ങളിലാണ് പ്രധാനമായും മണ്ണെടുപ്പ് നടക്കുന്നത്. അന്ത്യാളന്‍കാവില്‍ പാറമടക്കും നീക്കം നടക്കുന്നുണ്ട്. പഞ്ചായത്ത് നല്‍കുന്ന ബില്‍ഡിങ് പെര്‍മിറ്റ്, ലാന്‍ഡ് ഡെവലപ്മെന്‍റ് പെര്‍മിറ്റ് എന്നിവയുടെ മറവിലാണ് മണ്ണുകൊള്ള. വലിയ മലകളാണ് എക്സ്കവേറ്റര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത്. വന്‍ തുകയാണ് മണ്ണ് ലോബിക്ക് കിട്ടുന്നത്. ബില്‍ഡിങ് പെര്‍മിറ്റിന്‍െറ പേരില്‍ മണ്ണെടുത്ത സ്ഥലത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീടുകള്‍ പണിതിട്ടില്ല. നാരങ്ങാനം പൈതൃക കര്‍മ സംരക്ഷണ സമിതി നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഭരണസമിതി എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ ആറുപേര്‍ മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. അവധി ദിവസങ്ങളിലാണ് കൂടുതല്‍ മണ്ണെടുപ്പ്. മണ്ണുകടത്തുന്ന വിവരം റവന്യൂ അധികൃതരെ അറിയിച്ചാലും പ്രയോജനമില്ളെന്ന് നാരങ്ങാനം പൈതൃക കര്‍മ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളുടെ ഒത്താശയുണ്ടന്നും അവര്‍ ആരോപിച്ചു. മണ്ണുകടത്ത് തടയേണ്ടത് റവന്യൂ, പൊലീസ് അധികാരികളാണെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട്. നീക്കം ചെയ്ത മണ്ണിന്‍െറ അളവ് പരിശോധിക്കാന്‍ ജിയോളജി വകുപ്പും തയാറായിട്ടില്ല. പഞ്ചായത്ത് നേരത്തേ സ്റ്റോപ് മെമ്മോ നല്‍കിയ സ്ഥലത്തുനിന്നുപോലും മണ്ണെടുക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. രൂക്ഷമായ മണ്ണെടുപ്പിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമവും അനുഭവപ്പെടുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് ഡി. സുരേഷ്,
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.