കോന്നി: തണ്ണിത്തോട് മൂഴി-കരിമാന്‍തോട് റോഡിലൂടെയുള്ള യാത്ര നടുവൊടിക്കുന്നു. നിരവധി ജനകീയ പ്രക്ഷോഭത്തത്തെുടര്‍ന്ന് നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടുഘട്ടമായിട്ടാണ് റോഡ് ടാറിങ് പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ തണ്ണിത്തോട് മൂഴിയില്‍നിന്ന് പ്ളാന്‍േറഷന്‍ ഭാഗമൊഴികെ കരിമാന്‍തോടുവരെയും രണ്ടാംഘട്ടത്തില്‍ പ്ളാന്‍േറഷന്‍ ഭാഗത്തെ രണ്ടര കിലോമീറ്ററുമാണ് ടാറിങ് നടത്തിയത്. മൂന്ന് കിലോമീറ്ററോളം ഭാഗമാണ് പൂര്‍ണമായും തകര്‍ന്നത്. തണ്ണിത്തോട് പഞ്ചായത്തിലെ മൂന്ന് മുതല്‍ എട്ടുവരെയുള്ള വാര്‍ഡുകളിലെ ആളുകള്‍ സര്‍ക്കാര്‍ ഓഫിസുകളെയും കോന്നി, പത്തനംതിട്ട പ്രദേശങ്ങളില്‍ എത്താന്‍ ആശ്രയിക്കുന്ന റോഡാണിത്. തണ്ണിത്തോട് പഞ്ചായത്തിലെ ആറാംവാര്‍ഡിലെ ആളുകള്‍ സംഘടിച്ച് ദിവസങ്ങളോളം പൊതുമരാമത്ത് എക്സിക്യൂട്ടിവ് ഓഫിസ്, പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ഓഫിസ് എന്നിവക്ക് മുന്നില്‍ നടത്തിയ സമരത്തിനൊടുവിലാണ് റോഡ് ടാറിങ് നടത്തിയത്. അറ്റകുറ്റപ്പണി യഥാസമയം നടത്താതിരുന്നതിനത്തെുടര്‍ന്ന് കാല്‍നടപോലും ദുസ്സഹമാക്കി റോഡ് തകര്‍ന്നു. ദിവസേന പത്തനംതിട്ടയില്‍ നിന്നും കോന്നിയില്‍ നിന്നും ഇരുപതിലധികം ബസുകളാണ് തണ്ണിത്തോട്, തേക്കുതോട്, കരിമാന്‍തോട് റൂട്ടിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ സര്‍വിസ് നടത്തുന്നത്. തണ്ണിത്തോട് മൂഴി മുതല്‍ തേക്കുതോട് സെന്‍ട്രല്‍ ജങ്ഷന്‍ വരെയുള്ള യാത്ര ദുരിതം നിറഞ്ഞതാണ്. ചിലയിടങ്ങളില്‍ ഗര്‍ത്തവും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. റോഡ് ഇടിഞ്ഞുതാഴ്ന്ന സ്ഥലത്ത് സംരക്ഷണവേലി ഇല്ലാത്തത് വാഹനങ്ങള്‍ കൊക്കയിലേക്ക് മറിയാനുള്ള സാധ്യതയും ഏറെയാണ്. അതുമ്പുംകുളം മുതല്‍ തണ്ണിത്തോട് മൂഴി വരെയുള്ള അഞ്ച് കിലോമീറ്ററില്‍ 173 ഗട്ടറുകളും തണ്ണിത്തോട് മൂഴി മുതല്‍ തേക്കുതോട് സെന്‍ട്രല്‍ ജങ്ഷന്‍ വരെ നാലുകിലോമീറ്ററില്‍ ചെറുതും വലുതുമായ 398 അപകടകരമായ കുഴികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.