കൊടുവായൂരിലെ വിദേശമദ്യശാല മാറ്റാന്‍ നടപടി സ്വീകരിക്കണം –കലക്ടര്‍

പാലക്കാട്: കൊടുവായൂര്‍ നഗരമധ്യത്തിലുള്ള ബിവറേജസ് കോര്‍പറേഷന്‍െറ വിദേശമദ്യഷോപ്പ് മാറ്റാന്‍ എക്സൈസ് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി നിര്‍ദേശിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന എക്സൈസ് വകുപ്പിന്‍െറ പ്രതിമാസ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. ഹൈസ്കൂള്‍ പരിസരത്തെ ഷോപ്പില്‍നിന്ന് മദ്യപിച്ച് വിദ്യാര്‍ഥികള്‍ ക്ളാസിലത്തെുന്നതിനെ തുടര്‍ന്ന് അധ്യാപകരും രക്ഷിതാക്കളും ഏറെ പരാതി ഉന്നയിച്ചിരുന്നു. മദ്യഷോപ്പ് മാറ്റാന്‍ അനുമതിക്കായി റിപ്പോര്‍ട്ട് തിരുവനന്തപുരത്തേക്ക് അയച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മദ്യഷോപ്പിന്‍െറ പരിസരത്ത് മാലിന്യം നിക്ഷേപിച്ച് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായി കഞ്ചാവ് ഉപയോഗം കൂടുന്നതിനാല്‍ സ്കൂള്‍-കോളജ് പരിസരത്തെ കടകളില്‍ റെയ്ഡ് നടത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. സ്കൂളുകളില്‍ കംപ്ളയിന്‍റ് ബോക്സ് സ്ഥാപിച്ച് അതില്‍ വരുന്ന പരാതികള്‍ അന്വേഷിച്ച് നടപടിയെടുക്കുന്നുണ്ടെന്ന് എക്സൈസ് അസിസ്റ്റന്‍റ് കമീഷണര്‍ വി.പി. സുലേഷ്കുമാര്‍ അറിയിച്ചു. സ്കൂളുകളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കും. യോഗത്തില്‍ എക്സൈസ് അസി. കമീഷണര്‍ വി.പി. സുലേഷ്കുമാര്‍, ചിറ്റൂര്‍-തത്തമംഗലം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രീത്, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.