കൂറ്റനാട്: പൊതുസ്ഥലം കൈയേറി സ്വകാര്യ വ്യക്തി നിര്‍മിച്ച കാര്‍ഷെഡ് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം തുടരുന്നു. പട്ടാമ്പി തഹസില്‍ദാരുടെ ഉത്തരവ് പ്രകാരം കൈയേറ്റം പൊളിക്കാനായി കഴിഞ്ഞദിവസം പട്ടിത്തറ വില്ളേജ് ഓഫിസറുടെ നേതൃത്വത്തില്‍ സ്ഥലത്തത്തെിയെങ്കിലും സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പദ്ധതി ഉപേക്ഷിച്ചു. പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റാണ് തടയാന്‍ നേതൃത്വം നല്‍കിയതെന്നും പറയുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി പട്ടിത്തറ വില്ളേജ് ഓഫിസര്‍ അറിയിച്ചു. അതേസമയം, കാര്‍ഷെഡ് പൊളിക്കാന്‍ വില്ളേജ് ഓഫിസര്‍ വന്നിട്ടില്ളെന്നും മണ്ണുമാന്തി യന്ത്രം മാത്രമാണ് സ്ഥലത്തത്തെിയതെന്നും അതിനാലാണ് തിരിച്ചയച്ചതെന്നും വൈസ് പ്രസിഡന്‍റ് മുഹമ്മദ് മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍, സ്വകാര്യ വ്യക്തി ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍നിന്ന് പ്രത്യേക ഉത്തരവ് നേടിയിട്ടുണ്ട്. ജില്ല കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയാവുന്നതുവരെ തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കൈയേറ്റങ്ങള്‍ രാഷ്ട്രീയപോരില്‍ മുങ്ങുന്നു കൂറ്റനാട്: പട്ടിത്തറ വില്ളേജ് പരിധിയിലെ അനധികൃത കൈയേറ്റങ്ങള്‍ രാഷ്ട്രീയ പോരില്‍ മുക്കികളയുന്നു. സ്വകാര്യവ്യക്തികളുടെ ഷെഡുമുതല്‍ തോട് കൈയേറ്റം വരെ ഇതില്‍ ഉള്‍പ്പെടുന്നു. വിവാദത്തിലായ കാര്‍ഷെഡ് കഴിഞ്ഞ എട്ടുവര്‍ഷം മുമ്പാണ് നിര്‍മിച്ചത്. സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തുള്ള തോടിന് കുറുകെ വഴിയാത്രക്കായി സ്ളാബുകള്‍ നിരത്തിയിട്ടുണ്ട്. ഇതിന് ഓരത്തായാണ് വാഹനം നിര്‍ത്തിയിടുന്നതിന് ഷെഡ് നിര്‍മിച്ചിട്ടുള്ളത്. എന്നാല്‍ യു.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം അടുത്തകാലത്തായി ഇടതുപക്ഷത്തേക്ക് മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് കൈയേറ്റം പരാതിയായി പുറത്തുവരുന്നത്. യു.ഡി.എഫ് പരാതി നല്‍കിയതോടെ ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ ഇടതുപക്ഷവും മുന്നിട്ടുവന്നതോടെ നിയമനടപടി എടുക്കാനാവാതെ ഉദ്യോഗസ്ഥര്‍ കുഴങ്ങി. ഇതേ പരാതിക്കാര്‍ തന്നെ ഇക്കാലമത്രയും കയേറ്റക്കാരനെ സഹായിച്ചുവന്നവരുമാണ്. കൂടാതെ ഇവരില്‍ ചിലര്‍ തോട് കൈയേറി റോഡ് നിര്‍മിച്ചതും പരസ്യമായ രഹസ്യമാണ്. ഇതിനെതിരെ ഇടതുപാര്‍ട്ടികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാന ഭരണസ്വാധീനം ഉപയോഗിച്ച് നടപടിയെ തടസ്സപെടുത്തിയിരിക്കുകയാണെന്ന് പറയപെടുന്നു. കൈയേറ്റങ്ങള്‍ ഉള്‍പ്പടെയുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നുണ്ടെങ്കിലും കൃത്യമായ നടപടിയെടുക്കാന്‍ അധികൃതര്‍ക്കാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.