തുടിക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി: അധികൃതരുടെ അവഗണനക്കെതിരെ ജനപ്രതിനിധികള്‍ രംഗത്ത്

പട്ടാമ്പി: വിളയൂര്‍ തുടിക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയോടുള്ള അധികൃതരുടെ അവഗണനക്കെതിരെ പ്രക്ഷോഭം നടത്താന്‍ ജനപ്രതിനിധികള്‍ ഒരുങ്ങുന്നു. അടുത്ത മാസത്തില്‍ പദ്ധതി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്‍െറ ഷൊര്‍ണൂര്‍ ഓഫിസിനു മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് കഴിഞ്ഞ ദിവസം പദ്ധതി പ്രദേശം സന്ദര്‍ശിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മുരളിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം അറിയിച്ചു. പഞ്ചായത്തിലെ പത്തു വാര്‍ഡുകളില്‍ കൃഷിക്ക് ജലസേചനം നടത്താനും പ്രദേശങ്ങളിലെ ജലസ്രോതസുകളില്‍ ജല സമൃദ്ധി നിലനിര്‍ത്താനും ഉപകരിക്കുന്ന പദ്ധതി നോക്കുകുത്തിയായി കിടക്കുകയാണ്. കെട്ടിടം പണിത് മോട്ടോര്‍ സ്ഥാപിച്ചപ്പോള്‍ സ്റ്റാര്‍ട്ടര്‍ ഇല്ളെന്ന കാരണത്താല്‍ പദ്ധതി മുടങ്ങുകയായിരുന്നു. അതിനുള്ള ഫണ്ട് എം.എല്‍.എ. നല്‍കിയിട്ടും തുടര്‍ നടപടികള്‍ നീളുകയാണ്. പലതവണ ഇറിഗേഷന്‍ ഓഫിസുകളില്‍ കയറിയിറങ്ങിയിട്ടും കാര്യം നടക്കാത്തതില്‍ ജനരോഷം ശക്തമായി. പ്രസിഡന്‍റ് കെ. മുരളി, ബ്ളോക്ക് പഞ്ചായത്തംഗം ടി. ബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ വി. അഹമ്മദ്കുഞ്ഞി, ഹുസൈന്‍ കണ്ടേങ്കാവ്, മുന്‍ പ്രസിഡന്‍റ് ടി. ഗോപാലകൃഷ്ണന്‍, മുന്‍ വൈസ് പ്രസിഡന്‍റ് കെ.വി. ഗംഗാധരന്‍, തുടിക്കല്‍ സംരക്ഷണസമിതി സെക്രട്ടറി കെ. രാമനുണ്ണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.