വാര്‍ത്ത തുണയായി; ആദിവാസി കോളനിയില്‍ മെഡിക്കല്‍ സംഘമത്തെി

തച്ചനാട്ടുകര: താഴെക്കോട് പഞ്ചായത്തിലെ മുള്ളന്‍മട ആദിവാസി കോളനിയിലെ അസുഖ ബാധിതരെ മെഡിക്കല്‍ സംഘം പരിശോധിച്ച് പ്രാഥമിക ചികിത്സ നല്‍കി. കോളനിയിലെ ദുരിത ജീവിതത്തെക്കുറിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയത്തെുടര്‍ന്നാണ് നടപടി. കാലുകള്‍ തളര്‍ന്നതിനെതുടര്‍ന്ന് ഒന്നാം ക്ളാസില്‍ പഠനം നിര്‍ത്തിയ 12 വയസ്സുകാരന്‍ ഉണ്ണിക്കുട്ടനും പനി പിടിച്ച് കിടപ്പിലായ നീലന്‍െറ മകന്‍ ഉണ്ണിക്കും തുടര്‍ചികിത്സയും പരിശോധനകളും ആവശ്യമാണെന്ന് സംഘം പറഞ്ഞു. കരിങ്കല്ലത്താണി ഇസാഫ് പോളിക്ളിനിക്കില്‍ നിന്നുള്ള സംഘമാണ് ചികിത്സ നല്‍കിയത്. ഇവരുടെ രക്തം പരിശോധിച്ച് തുടര്‍ ചികിത്സ നിശ്ചയിക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.ഉമറുല്‍ ഫാറൂഖ് പറഞ്ഞു. ഉണ്ണിക്കുട്ടന്‍െറ രോഗാവസ്ഥക്ക് കാരണം പോഷകാഹാരക്കുറവാണെന്ന് സംശയിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു. തുടര്‍ ചികിത്സ സൗജന്യമായി നല്‍കുമെന്ന് ഇസാഫ് മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് പാര്‍ട്ണര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ അലി പറഞ്ഞു. ലാബ് ടെക്നിഷ്യന്‍ അമാനുല്ല, ഫാര്‍മസിസ്റ്റ് ഹകീം, നഴ്സ് ശാരദ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്റ്റേറ്റ് ഹ്യുമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്‍റര്‍ എക്സിക്യൂട്ടീവ് അംഗം എ. അബൂബക്കര്‍ സംഘത്തെ അനുഗമിച്ചു. ഉണ്ണിക്കുട്ടന്‍െറ പഠനത്തിനുള്ള ചെലവ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ചത്തെല്ലൂര്‍ സ്വദേശിയും ഇപ്പോള്‍ ലണ്ടനില്‍ ജോലിക്കാരനുമായ സിദ്ദീഖ് അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.