നിലമ്പൂര്‍: 11ാമത് നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് ജനുവരി രണ്ടിന് തിരിതെളിയും. എട്ട് ദിവസം നീളുന്ന കലാവിരുന്നുകളാണ് ഒരുക്കിയിട്ടുള്ളത്. നിലമ്പൂര്‍ കോവിലകത്തെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുത്സവത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും മര്‍ച്ചന്‍റ് അസോസിയേഷനും ഓട്ടോ-ടാക്സി ഡ്രൈവര്‍മാരും ഉള്‍പ്പെടുന്ന ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവല്‍. ജനുവരി രണ്ടിന് വൈകീട്ട് ഏഴിന് ടി.ബിക്ക് മുന്നിലെ മൈതാനത്ത് ഗായകനും സംഗീതസംവിധായകനുമായ രമേഷ് നാരായണനും മകള്‍ മധുശ്രീയും പാടുന്ന മൃദുല്‍ മല്‍ഹാര്‍ ഗസലോടെ ഫെസ്റ്റിവലിന് തുടക്കമാകും. മൂന്നിന് പിന്നണി ഗായിക ഗായത്രിയുടെ ‘ഖയാല്‍ ഗസല്‍’ അരങ്ങേറും. നാല്, അഞ്ച് തീയതികളില്‍ നിലമ്പൂര്‍ ബാലന്‍ നാടകോത്സവം അരങ്ങേറും. ക്ഷേത്രത്തിലെ വലിയ കളംപാട്ടിന്‍െറ ഭാഗമായി ഏഴിന് കലാപരിപാടികളില്ല. എട്ട് മുതല്‍ കോടതിപ്പടിയിലെ പാട്ടുത്സവ് നഗരിയിലാണ് മെഗാ സ്റ്റേജ് ഷോ. എട്ടിന് തൈക്കുടം ബ്രിഡ്ജ് മ്യൂസിക്ക് ബാന്‍ഡ്, ഒമ്പതിന് പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍െറ മ്യൂസിക് നൈറ്റ്, പത്തിന് ഗായിക അമൃത സുരേഷിന്‍െറ അമൃതംഗമയ മ്യൂസിക് ബാന്‍ഡ് എന്നിവ അരങ്ങേറും. ദിവസവും കലാപരിപാടികള്‍ക്ക് മുന്നോടിയായി സാംസ്കാരിക സമ്മേളനം നടക്കും. ടാക്സി തൊഴിലാളികള്‍ ഒരുക്കുന്ന കാര്‍ണിവല്‍ എട്ട് മുതല്‍ 24 വരെയുണ്ടാകും. വാര്‍ത്തസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, കണ്‍വീനര്‍ യു. നരേന്ദ്രന്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാലോളി മെഹബൂബ്, വിനോദ് പി. മേനോന്‍, പി.വി. സനല്‍കുമാര്‍, പി.പി. നജീബ്, കെ. സഫറുല്ല, ഷൗക്കത്ത് കോയാസ്, അലി പാത്തിപ്പാറ, പി. സക്കീര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.