വൃക്കകള്‍ തകരാറിലായ യുവതി കനിവ് തേടുന്നു

പുറത്തൂര്‍: ഇരു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബത്തിലെ യുവതി ചികിത്സാസഹായം തേടുന്നു. ചമ്രവട്ടം പുതുപ്പള്ളിയിലെ നീറ്റിയാട്ടില്‍ നൗഫലിന്‍െറ ഭാര്യ ഷാജിദയാണ് (30) ചികിത്സയിലുള്ളത്. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസിന് വിധേയയാവുന്നുണ്ട്. പ്രസവത്തോടനുബന്ധിച്ചാണ് ഷാജിദക്ക് രോഗം സ്ഥിരീകരിച്ചത്. അപൂര്‍വരോഗവുമായി പിറന്ന കുഞ്ഞിനെ ഏഴ് മാസം വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് കുടുംബത്തിന് ലക്ഷത്തിലധികം രൂപ ചെലവായി. കടക്കെണിയില്‍ വലയവെയാണ് ഷാജിദയുടെ രോഗം മൂര്‍ച്ഛിച്ചത്. പാണക്കാട് ഷഹീറലി ശിഹാബ് തങ്ങള്‍ മുഖ്യരക്ഷാധികാരിയായി ചികിത്സാസഹായ സമിതിയുണ്ടാക്കിയിരിക്കുകയാണ് നാട്ടുകാര്‍. സ്റ്റേറ്റ് ബാങ്ക് തിരൂര്‍ ശാഖയില്‍ A/C 35882195824, IFSC SBIN 0000262 എന്ന നമ്പറില്‍ എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 9946396694, 9961738557.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.