മലപ്പുറം: ഐ.ടി അറ്റ് സ്കൂള്‍ പ്രോജക്ട്, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്മെന്‍റ്, കെല്‍ട്രോണ്‍ എന്നിവയുടെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ക്ളിനിക്കിന് ജില്ലയിലും തുടക്കമായി. 2014-15 അധ്യയനവര്‍ഷത്തില്‍ പൈലറ്റ് പ്രോജക്ട് ആയി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഓരോ കേന്ദ്രങ്ങളില്‍ നടപ്പാക്കിയ പദ്ധതി സംസ്ഥാനത്തെ 30 ഇടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി മലപ്പുറത്തിന് രണ്ട് സെന്‍ററുകളാണ് അനുവദിച്ചിരിക്കുന്നത്. വി.എച്ച്.എസ്.ഇ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ഒന്നാം വര്‍ഷക്കാരായ 25 കുട്ടികളെ വീതം തെരെഞ്ഞെടുത്ത് റെഗുലര്‍ ക്ളാസ് സമയം നഷ്ടപ്പെടുത്താതെ കമ്പ്യൂട്ടര്‍ ഡെസ്ക്ടോപ്, ലാപ്ടോപ് മെയിന്‍റനന്‍സില്‍ പത്ത് മാസം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കും. ഇങ്ങനെ സംസ്ഥാനത്തെ സ്കൂളുകളില്‍ കേടായിക്കിടക്കുന്ന 24,000 കമ്പ്യൂട്ടറുകള്‍ നന്നാക്കിയെടുക്കുകയാണ് ലക്ഷ്യം. ജില്ലയിലെ ആദ്യ ഹാര്‍ഡ്വെയര്‍ ക്ളിനിക് വള്ളുവമ്പ്രം പുല്ലാനൂര്‍ ജി.വി.എച്ച്.എസ്.എസില്‍ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ടാമത്തേതിന് മമ്പാട് ജി.വി.എച്ച്.എസ്.എസില്‍ വ്യാഴാഴ്ച തുടക്കം കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.