കാളികാവ്: വീട്ടുമുറ്റത്തിന്‍െറ ഇത്തിരി വട്ടത്തില്‍ അജ്സല്‍ തീര്‍ത്ത പച്ചപ്പ് വേദനകളെ മറയ്ക്കാനുള്ളതാണ്. വൃക്കരോഗത്തിന്‍െറ പ്രയാസത്തിനിടയിലും നെല്‍കൃഷി പരീക്ഷണവുമായി അജ്സല്‍ സജീവമാകുമ്പോള്‍ ഈ കുരുന്നു വിദ്യാര്‍ഥിയില്‍നിന്ന് മറ്റുള്ളവര്‍ക്ക് പഠിച്ചെടുക്കാനും പാഠമുണ്ട്. വീട്ടുമുറ്റത്ത് ഏതാനും ഭാഗത്താണ് അജ്സല്‍ നെല്‍ ചെടി നട്ടത്. പാഠപുസ്തകത്തില്‍ മാത്രം നെല്‍കൃഷിയെ പറ്റി കേട്ടറിഞ്ഞ് ജീവിതത്തില്‍ നെല്‍ചെടിതന്നെ കാണാത്ത തലമുറ വളരുന്നതിനിടയിലാണ് സ്വന്തം പറമ്പില്‍ കരനെല്‍കൃഷിയുമായി ഈ ഏഴാം ക്ളാസുകാരന്‍െറ പരീക്ഷണം. പന്നിക്കോട്ട്മുണ്ടയിലെ പൊതുപ്രവര്‍ത്തകന്‍ അബ്ദുല്‍ മജീദിന്‍െറയും സലീനയുടെയും മകനാണ് അജ്സല്‍. വൃക്കകള്‍ക്ക് തകരാര്‍ പറ്റിയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അജ്സല്‍. ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്. ഉപ്പയുടെ വാക്കുകളില്‍നിന്ന് നെല്‍കൃഷിയെ കുറിച്ചറിഞ്ഞാണ് താന്‍ കരനെല്‍ കൃഷി പരീക്ഷണത്തിന് ശ്രമിക്കുന്നതെന്ന് ചോക്കാട് ജി.യു.പി സ്കൂള്‍ വിദ്യാര്‍ഥിയായ അജ്സല്‍ പറയുന്നു.ചോക്കാട് കൃഷി ഓഫിസര്‍ കെ.വി. ശ്രീജ ആവശ്യമായ നിര്‍ദേശം നല്‍കിയതോടെ വര്‍ഷ എന്നയിനം നെല്‍വിത്ത് വീട്ടുമുറ്റത്ത് വിതച്ചു. വീട്ടില്‍ അജ്സല്‍തന്നെ വളര്‍ത്തുന്ന പശു ഉള്ളതിനാല്‍ വളമായി ചാണകവും ഉപയോഗിക്കാനായി. മറ്റു ജൈവ വളങ്ങളും ഉപയോഗിച്ചു. കളപറിക്കലും പരിചരണവുമെല്ലാം ഒറ്റക്കുതന്നെ. രണ്ടുമാസം വളര്‍ച്ചയത്തെിയ നെല്‍ചെടി ഒരു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ കുരുന്നു കര്‍ഷകന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.