പെരിന്തല്‍മണ്ണയില്‍ വ്യാപകമായി ഫൈബര്‍ കേബിളുകള്‍ മോഷ്ടിച്ചു 

പെരിന്തല്‍മണ്ണ: ടൗണില്‍ ആറിടത്ത് ഫൈബര്‍ കേബിളുകള്‍ മോഷ്ടിച്ചു. കേബിളുകള്‍ ബന്ധിപ്പിക്കുന്ന ക്ളോഷര്‍ ബോക്സുകളും മോഷണം പോയിട്ടുണ്ട്. മാരുതി 800 കാറില്‍ വന്ന സംഘമാണ് ഇതിന് പിന്നിലെന്ന് ഒരു കടയിലെ സി.സി.ടി.വി ദൃശ്യത്തില്‍ തെളിഞ്ഞത് അന്വേഷണത്തിനായി പൊലീസ് കണ്ടെടുത്തു. പെരിന്തല്‍മണ്ണ ടൗണ്‍ ഹാളിന് സമീപത്ത് രണ്ടിടങ്ങളിലും തണ്ണീര്‍പന്തല്‍, മനഴി ബസ്സ്റ്റാന്‍ഡ്, തോട്ടക്കര, ശാന്തിനഗര്‍ എന്നിവിടങ്ങളിലുമാണ് ഫൈബര്‍ കേബിളുകള്‍ മുറിച്ചത്. ബി.എസ്.എന്‍.എല്‍ ബ്രോഡ് ബാന്‍ഡ്, റെയില്‍ടെല്‍, ന്യു കേബിള്‍ വിഷന്‍ എന്നീ സ്ഥാപനങ്ങളുടെ കേബിളുകളാണ് തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മുറിച്ചു മാറ്റിയത്.  
പെരിന്തല്‍മണ്ണ പൊലീസില്‍ ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മുറിച്ച് മാറ്റിയ കേബിളുകള്‍, ക്ളോഷര്‍ ബോക്സുകളുമായി പ്രതികള്‍ കടന്നു കളയുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചത്. ടൗണ്‍ ഹാള്‍ റോഡിലെ ഒരു കടയിലെ സി.സി.ടി.വിയിലാണ് പ്രതികളുടേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.