സൗഹൃദ ചായത്തെരുവ് ശ്രദ്ധേയമായി

പേരാമ്പ്ര: നൂറ്റാണ്ടുകൾ പഴക്കമുള്ള നവീകരിച്ച കായണ്ണ വലിയ ജുമുഅത്ത് പള്ളിയുടെ ഉദ്ഘാടനത്തി​െൻറ ഭാഗമായി കായണ്ണബസാറിൽ സംഘടിപ്പിച്ച സൗഹൃദ ചായത്തെരുവ് ശ്രദ്ധേയമായി. വിവിധ മതക്കാരും സാമൂഹിക-രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. കായണ്ണ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.എം. രാമചന്ദ്രൻ, മഹല്ല് പ്രസിഡൻറ് സി. അബ്ദുറഹിമാൻ ഹാജി, സി.കെ. ശശി, എം. ഋഷികേശൻ, ഇ.എം. രവീന്ദ്രൻ, പി.സി. കരുണാകരൻ, ജയപ്രകാശ് കായണ്ണ, എ. രാജു, എൻ.എസ്. ഇബ്രാഹിം, ടി.പി. നാസർ, പി.സി. അസ്സയിനാർ എന്നിവർ സംബന്ധിച്ചു. പി.കെ. മൂസ ഹാജി, പി. ജഅഫർ, പി. മുഹമ്മദ്, സി.കെ. അജ്നാസ്, സജീർ വാളൂർ, പി.കെ. അമീൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.