കൊയിലാണ്ടി: ജില്ല അത്ലറ്റിക് അസോസിയേഷന്‍െറ മിനി പ്രമോഷന്‍ അത്ലറ്റിക് മീറ്റ് കൊച്ചു കായികതാരങ്ങള്‍ക്ക് പീഡാനുഭവമായി. ഒരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് മേള നടത്തിയത്. കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റില്‍ എട്ടു മുതല്‍ 13 വരെ പ്രായമുള്ള രണ്ടായിരത്തോളം കുട്ടികളാണ് എത്തിയത്. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലുമില്ലാതെ കായികതാരങ്ങളും കൂടെവന്നവരും വലഞ്ഞു. കായികതാരങ്ങളില്‍ നല്ളൊരു പങ്കും പെണ്‍കുട്ടികളായിരുന്നു. കൂടെ വന്ന അധ്യാപകരിലും രക്ഷിതാക്കളിലും സ്ത്രീ പ്രാതിനിധ്യമായിരുന്നു കൂടുതലും. മൂത്രമൊഴിക്കാന്‍ സ്ഥലവും അന്വേഷിച്ചു നടക്കേണ്ട അവസ്ഥയായിരുന്നു ഇവര്‍ക്ക്. ഹോട്ടലുകളെയും സമീപ വീട്ടുകാരെയും ആശ്രയിക്കേണ്ടിവന്നു മൂത്രമൊഴിക്കാന്‍. മത്സരങ്ങളില്‍ പങ്കെടുത്ത് വാടിത്തളര്‍ന്ന കുട്ടികള്‍ വെള്ളം കിട്ടാതെ വലഞ്ഞു. ഇത്രയും കുട്ടികള്‍ പങ്കെടുക്കുന്നത് അറിയാത്തതിനാല്‍ കച്ചവടക്കാര്‍ കുപ്പിവെള്ളം പോലും കരുതിയിരുന്നില്ല. അതിനാല്‍, വില കൊടുത്ത് വെള്ളം വാങ്ങാനും കഴിഞ്ഞില്ല. കടകളിലൊന്നും ആവശ്യത്തിന് സാധനങ്ങള്‍ കരുതാത്തതിനാല്‍ നേരാംവണ്ണം ഭക്ഷണവും കഴിക്കാന്‍ കഴിഞ്ഞില്ല. ഇത്രയും കുട്ടികള്‍ പങ്കെടുക്കുന്ന മേളക്ക് ഭക്ഷണം ഒരുക്കാതിരുന്നതും പ്രശ്നമായി. പങ്കെടുക്കുന്ന കുട്ടികളില്‍നിന്ന് 50 രൂപ വീതം ഫീസ് ഈടാക്കിയിരുന്നു. മത്സരം നിയന്ത്രിക്കാന്‍ ആവശ്യത്തിന് ഒഫീഷ്യലുകളും ഉണ്ടായില്ളെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. സ്കൂളുകളുടെ കൂടെ വന്ന കായികാധ്യാപകരെ ഒഫീഷ്യലുകളാക്കിയെന്നും അവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് അനുകൂലമായി വിധിയെഴുതിയെന്നും ചിലര്‍ ആരോപിച്ചു. സമയക്രമവും പാളിയിരുന്നു. ഇതിനാല്‍ പല മത്സരങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇത് തിങ്കളാഴ്ച നടത്തും. പലരും ബന്ധപ്പെട്ടവരോട് തട്ടിക്കയറുന്നതും കാണാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.