മുക്കം: 60ാം വാര്‍ഷികത്തിന്‍െറ ഭാഗമായി മുക്കം ഓര്‍ഫനേജ് കാമ്പസില്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച ശാസ്ത്ര പ്രദര്‍ശനം ജനകീയമാകുന്നു. നാടിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് കുടുംബങ്ങളുടെ ഒഴുക്കാണ് പ്രദര്‍ശനം കാണാന്‍. ശാസ്ത്രവും ചരിത്രവും കൗതുക കാഴ്ചകളുടെ പ്രദര്‍ശനങ്ങളുമായി 50ലേറെ സ്റ്റാളുകളും വിവിധ പരിപാടികളും എക്സിബിഷന്‍െറ ഭാഗമായുണ്ട്. തിങ്കളാഴ്ച മീഞ്ചന്ത ഫയര്‍ഫോഴ്സ് അരുണ്‍ ഭാസ്കറിന്‍െറ നേതൃത്വത്തില്‍ കാമ്പസില്‍ നടന്ന രക്ഷാപ്രവര്‍ത്തന ഡെമോ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ഹംസ പറമണ്ണയുടെ സര്‍പ്പ പ്രദര്‍ശനം, സംസാരിക്കുന്ന അമേരിക്കന്‍ പാവ, മാജിക് ഷോ, വിവിധ പെയിന്‍റിങ്സ്, ഒന്നര നൂറ്റാണ്ടിന് മുമ്പുള്ള പ്രശസ്തരുടെ പത്രങ്ങളില്‍ വന്ന മരണവാര്‍ത്തകള്‍, പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ ഭൂകമ്പ ബാധിത മേഖലകളിലെ ചിത്രങ്ങള്‍ തുടങ്ങി വ്യത്യസ്തമായ സ്റ്റാളുകള്‍ എക്സ്പോക്ക് കൊഴുപ്പേകുന്നു. കൂടാതെ മലയോര മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സ്റ്റാളുകളുമുണ്ട്. എം.എം.ഒ.ഐ.ടി.ഐ ഒരുക്കിയ പവര്‍ സ്റ്റേഷന്‍, എം.എ.എം.ഒ കോളജ് ജേണലിസം വിഭാഗം ഒരുക്കിയ ന്യൂസ് റൂം, ഹിറ റസിഡന്‍ഷ്യല്‍ സ്കൂളിന്‍െറ സ്റ്റാളുകള്‍, കെ.എം.സി.ടി സ്ഥാപനങ്ങളുടെ മെഡിക്കല്‍, ആയുര്‍വേദ സ്റ്റാളുകള്‍ തുടങ്ങിയവ മികച്ച നിലവാരത്തില്‍പെടുന്നവയാണ്. സന്ദര്‍ശകര്‍ക്ക് സൗജന്യമായി മെഡിക്കല്‍ ചെക്കപ്പുകളും ഒരുക്കിയിട്ടുണ്ട്. ദിവസവും സെമിനാറുകളും സാംസ്കാരിക സമ്മേളനവും എക്സിബിഷന്‍െറ ഭാഗമായുണ്ട്. ബുധനാഴ്ച അവസാനിക്കും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സമൂഹ ചിത്രരചന നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.