നഗരത്തിലത്തെുന്നവരുടെ ശ്രദ്ധക്ക്... ഹെല്‍മറ്റ് മോഷ്ടാക്കളുണ്ട്, സൂക്ഷിക്കുക

കോഴിക്കോട്: നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഹെല്‍മറ്റ് കൈയില്‍തന്നെ കരുതുക. കാരണം, തിരിച്ചത്തെുമ്പോള്‍ തലയില്‍വെക്കാന്‍ ഹെല്‍മറ്റ് ഉണ്ടാകില്ല. ലോക് ചെയ്യാതെ ഇരുചക്രവാഹനങ്ങള്‍ക്ക് മുകളില്‍ വെച്ചിരിക്കുന്ന ഹെല്‍മറ്റുകള്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അപ്രത്യക്ഷമാകുകയാണ്. ബീച്ച് പരിസരം, ഷോപ്പിങ് മാളുകള്‍, മിഠായിത്തെരുവ്, മാവൂര്‍ റോഡ് എന്നിവിടങ്ങളിലാണ് ഹെല്‍മറ്റ് കൂടുതലായി മോഷ്ടിക്കപ്പെടുന്നത്. ബീച്ചില്‍ ഹെല്‍മറ്റില്ലാതെ കറങ്ങാനത്തെുന്ന ചിലര്‍ ഞൊടിയിടയിലാണ് മറ്റു വാഹനങ്ങളിലെ ഹെല്‍മറ്റുകള്‍ പൊക്കി പോകുന്നത്. ആരും ശ്രദ്ധിക്കുന്നില്ളെന്ന് ഉറപ്പിച്ചാല്‍ ആദ്യം വണ്ടിയിലെ ഹെല്‍മറ്റ് നിലത്തിടും, പിന്നെ തങ്ങളുടെ സ്കൂട്ടറിന്‍െറ അടി ഭാഗത്തേക്ക് എടുത്തുവെച്ച് സ്ഥലംവിടുമെന്ന് ഇതിന് പലതവണ സാക്ഷികളായ ബീച്ചിലെ കച്ചവടക്കാര്‍ പറയുന്നു. ബീച്ചില്‍ ഇപ്പോള്‍ ഫ്രീ വൈഫൈ സൗകര്യം ലഭ്യമായതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ രാത്രിയായാലും ഇവിടെയുണ്ട്. ബീച്ച് റോഡില്‍ വെളിച്ചമില്ലാത്ത ഭാഗത്തുനിന്നാണ് ഹെല്‍മറ്റ് മോഷണം വ്യാപകമാകുന്നത്. നഗരത്തിലത്തെുന്നവര്‍ ഭൂരിഭാഗവും വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഹെല്‍മറ്റും കൂടെ വെക്കുകയാണ് പതിവ്. ഇത് മുതലെടുത്താണ് മോഷ്ടാക്കള്‍ ഹെല്‍മറ്റുമായി കടന്നുകളയുന്നത്. ഭംഗിയുള്ളതും പുതിയതുമായ ഹെല്‍മറ്റുകളാണ് ഇത്തരക്കാര്‍ നോട്ടമിടുന്നത്. ഹെല്‍മറ്റ് മാത്രം മോഷ്ടിച്ച് ചുരുങ്ങിയ വിലക്ക് വില്‍ക്കുന്ന ശൃംഖല നഗരത്തില്‍ പ്രവൃത്തിക്കുന്നതായി നേരത്തേതന്നെ പൊലീസിന് വിവരമുണ്ട്. ഇവരെ കൂടാതെ പൊലീസിന്‍െറ പരിശോധനയില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടി മറ്റു വാഹനങ്ങളിലെ ഹെല്‍മറ്റ് എടുത്തുപോകുന്ന ചെറുപ്പക്കാരും കുറവല്ല. ഹെല്‍മറ്റ് മോഷണം പോയാല്‍ പരാതിപ്പെട്ടിട്ടും കാര്യമില്ലാത്തതിനാല്‍ ആരും അതിനു മെനക്കെടാറില്ല. രാത്രിയിലും മറ്റും ഹെല്‍മറ്റ് പോയാല്‍ പിന്നെ കടകളില്‍നിന്ന് വേറെ ഹെല്‍മറ്റ് വാങ്ങാന്‍ കഴിയില്ല. ഇതോടെ ഹെല്‍മറ്റില്ലാതെ വണ്ടിയുമായി വീടുപിടിക്കേണ്ട ഗതികേടിലാകും. കോര്‍പറേഷന്‍ ഓഫിസ് കോമ്പൗണ്ടില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്നുപോലും മതിലിലൂടെ കൈയിട്ട് ഹെല്‍മറ്റുകള്‍ മോഷ്ടിക്കുന്നവരുണ്ട്. കോര്‍പറേഷന്‍ ഓഫിസിലെ ജീവനക്കാരുടെ ഹെല്‍മറ്റുകള്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.