കുടിവെള്ളം മുടക്കി ചെങ്കല്‍ ഖനനം: പ്രതിഷേധിച്ച ഗ്രാമപഞ്ചായത്ത് അംഗത്തിന് മര്‍ദനം

പന്തീരാങ്കാവ്: സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി വാങ്ങിയ സ്ഥലത്ത് വ്യാപകമായി ചെങ്കല്‍ ഖനനം നടത്തുന്നതിനെതിരെ പ്രതിഷേധിക്കാനത്തെിയ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അടക്കമുള്ളവരെ മര്‍ദിച്ചതായി പരാതി. കൊടല്‍ നടക്കാവ് അരിയില്‍ മത്തേല്‍ കുന്നിലാണ് സ്വകാര്യ ട്രസ്റ്റിന് കീഴില്‍ സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി ചെങ്കല്‍ ഖനനം നടക്കുന്നതായി പരാതി ഉയര്‍ന്നത്. ഇവിടെ മണ്ണെടുത്ത് കെട്ടിടത്തിന് സൗകര്യമൊരുക്കുന്നതിനുള്ള അനുമതിയുടെ മറവില്‍ ചെങ്കല്‍ ഖനനം നടത്തി വില്‍ക്കുന്നതിനെതിരെ നാട്ടുകാര്‍ പലതവണ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ യോഗം ചേര്‍ന്ന് അനിയന്ത്രിത ഖനനത്തിനെതിരെ താക്കീത് നല്‍കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗവും സ്ഥിരംസമിതി അധ്യക്ഷയുമായ ഇ. രമണിയുടെ നേതൃത്വത്തില്‍ നാട്ടുകാരത്തെി ഖനനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം ഇവിടെ നിന്ന് മടങ്ങുമ്പോഴാണ് ഖനനം നടത്തുന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ സ്ഥലത്തത്തെി നാട്ടുകാരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തതത്രേ. മര്‍ദനമേറ്റ ഇ. രമണി, പ്രമീള എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.