നാദാപുരം: നാദാപുരം-പെരിങ്ങത്തൂര്‍ സംസ്ഥാന പാതയില്‍ മനുഷ്യക്കുരുതിക്ക് അറുതിയായില്ല. ഒരുവര്‍ഷത്തിനിടയില്‍ 12ാമത്തെ വാഹനാപകട മരണമാണ് വ്യാഴാഴ്ച നടന്നത്. ആവോലത്ത് ബസിടിച്ച് നാദാപുരം ടൗണിലെ പലചരക്ക് കച്ചവടക്കാരന്‍ കുറ്റിയില്‍ കുമാരനാണ് (74) മരിച്ചത്. നാദാപുരം മുതല്‍ പെരിങ്ങത്തൂര്‍വരെ വീതികൂട്ടി പരിഷ്കരണം നടത്തിയതിനിടയിലാണ് ഈ റോഡ് അപകടകേന്ദ്രമായി തീര്‍ന്നത്. തൂണേരി വേറ്റുമ്മല്‍, ഇരിങ്ങണ്ണൂര്‍ കായപ്പനച്ചി, പേരോട്, ആവോലം ഭാഗങ്ങളിലാണ് അപകടങ്ങള്‍ നടന്നത്. നാദാപുരം ചേറ്റുവെട്ടിയലും പൊലീസ് സ്റ്റേഷന്‍ പരിസരത്തും വാഹനാപകടങ്ങളില്‍ നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞു. റോഡില്‍ സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ വാഹനങ്ങള്‍ അമിതവേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. വഴിയാത്രക്കാരും ബൈക്കുകളടക്കമുള്ള ചെറുവാഹന യാത്രക്കാരുമാണ് മരിച്ചവരെല്ലാം. ചെറിയ ശ്രദ്ധതെറ്റിയാല്‍പോലും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കു മുന്നിലകപ്പെടുന്ന അവസ്ഥയാണ്. വ്യാഴാഴ്ച ബസിടിച്ച് വ്യാപാരി മരിച്ച ഭാഗത്ത് അപകടങ്ങള്‍ പതിവായതിനാല്‍ മരാമത്ത് റോഡ് അധികൃതര്‍ ‘അപകടസാധ്യത മേഖല’ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിന്‍െറ ഏതാനും മീറ്റര്‍ അകലെയാണ് അപകടം നടന്നത്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന് റോഡില്‍ ഒരിടത്തും സ്ഥിരം സംവിധാനമില്ലാത്തതാണ് ജനങ്ങളുടെ ജീവനു ഭീഷണിയായത്. ഒരു സ്ഥലത്തും വരമ്പുകളില്ല. ഡിവൈഡറുകളും സ്ഥാപിച്ചിട്ടില്ല. പലപ്പോഴായി അപകടമരണം നടക്കുമ്പോള്‍ മാത്രമാണ് അധികൃതരും ഉത്തരവാദപ്പെട്ടവരും ഉണരുന്നത്. താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ജനരോഷം തണുപ്പിച്ചശേഷം പിന്നീട് തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ല. അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങളെ പിടികൂടാന്‍ പൊലീസ് മെനക്കെടുന്നില്ല. നാദാപുരത്ത് സര്‍വ സന്നാഹങ്ങളുമായി പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സംവിധാനങ്ങളും വാഹനപ്പേടിയില്‍നിന്ന് രക്ഷനേടാന്‍ ജനങ്ങള്‍ക്ക് ഉപകരിക്കുന്നില്ല. നാദാപുരം മുതല്‍ പെരിങ്ങത്തൂര്‍വരെ സംസ്ഥാന പാതയില്‍ നിരവധി വിദ്യാലയങ്ങളില്‍നിന്നുള്ള കുട്ടികള്‍ സ്ഥിരം യാത്ര ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.