കോഴിക്കോട്: പുതിയ സര്‍ക്കാറിന്‍െറ ബജറ്റില്‍ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് തുക പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റി വീണ്ടും പ്രക്ഷോഭത്തിന്. ഇതിന്‍െറ ഭാഗമായി വ്യാഴാഴ്ച കമ്മിറ്റി യോഗം ചേരും. പ്രസിഡന്‍റ് ഡോ. എം.ജി.എസ്. നാരായണന്‍െറ മലാപ്പറമ്പ് ഹൗസിങ് കോളിനിയിലെ മൈത്രി വസതിയിലാണ് യോഗം. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച 100 കോടിയില്‍ 60 കോടി മലാപ്പറമ്പ് സ്ഥലമെടുപ്പിനും മറ്റും ചെലവാക്കി. നേരത്തേ സാങ്കേതിക അനുമതിയില്ലാത്തതിനാല്‍ മടക്കിയയച്ച നാലു കോടി ഉപയോഗിച്ച് മതില്‍ കെട്ടാന്‍ ടെന്‍ഡറായിട്ടുണ്ട്. തുക ഉപയോഗിച്ച് 2.86 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുടെ മതില്‍ പൊളിച്ച് മാറ്റിപ്പണിയേണ്ടതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നോര്‍ത്, സൗത് മണ്ഡലങ്ങളിലെ യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ മുഖാമുഖത്തില്‍, പദ്ധതിക്കാവശ്യമായ തുക വകയിരുത്താന്‍ നടപടിയെടുക്കുമെന്ന് പാര്‍ട്ടി പ്രതിനിധികള്‍ ഉറപ്പുനല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ജയത്തിനുശേഷം എം.എല്‍.എമാരായ ഡോ. എം.കെ. മുനീര്‍, എ. പ്രദീപ്കുമാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബജറ്റ് പ്രഖ്യാപനം വന്നപ്പോള്‍ അതില്‍ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിനെക്കുറിച്ച് പരാമര്‍ശം പോലുമില്ലാത്ത സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി വീണ്ടും സമരത്തിനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.