കോഴിക്കോട്: മൂന്നു മദ്യ വില്‍പന ശാലകള്‍ പ്രവര്‍ത്തിക്കുന്ന പാവമണി റോഡില്‍ മദ്യപന്‍െറ പരാക്രമം. സംഭവത്തില്‍ ഹോട്ടലിന്‍െറ ബോര്‍ഡും കാറിന്‍െറ ഗ്ളാസും തകര്‍ന്നു. സമീപത്തെ തയ്യല്‍ക്കടക്കും കേടുപറ്റി. തിങ്കളാഴ്ച രാത്രി 7.30നാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ സംഭവം. ഇവിടെ സംഗമിച്ച മദ്യപസംഘത്തിലെ അംഗമാണ് അക്രമം നടത്തിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. ഗുഡ്സ് ഓട്ടോയില്‍ എത്തിയ മദ്യപന്‍ വാഹനമിടിപ്പിച്ച് മഡോറ ഹോട്ടലിന്‍െറ ബോര്‍ഡ് തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ വ്യാപാരികള്‍ പ്രതിഷേധിക്കുന്നതിനിടെ, ഇവിടെ നിര്‍ത്തിയിട്ട ഡെല്‍ ഷോറൂം ഉടമ റഫീഖിന്‍െറ കാറിലും ഇടിച്ചു. ഇതത്തേുടര്‍ന്ന് ഗ്ളാസ് തകര്‍ന്നു. തുടര്‍ന്നും പരാക്രമം കാണിച്ച മദ്യപന്‍ തയ്യല്‍ക്കടക്കു നേരെയും ഗുഡ്സ് ഓട്ടോ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ വ്യാപാരികള്‍ കസബ സ്റ്റേഷനിലും ട്രാഫിക് പൊലീസിലും പരാതി നല്‍കി. മദ്യപിച്ച് വണ്ടിയോടിച്ചതിന് ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ സംബന്ധിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കസബ സി.ഐ പ്രമോദ് പറഞ്ഞു. പാവമണി റോഡ് മദ്യ, മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. പുതുതായി ഒരു മദ്യഷോപ്പ് കൂടി തുറന്നതോടെ പ്രദേശം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായതായും ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.