പേരാമ്പ്ര: കെ.എസ്.ഇ.ബി പേരാമ്പ്ര നോര്‍ത് സെക്ഷനും മേപ്പയ്യൂര്‍ സെക്ഷനും വിഭജിച്ച് ചെറുവണ്ണൂരില്‍ പുതുതായി ഇലക്ട്രിക്കല്‍ സെക്ഷന്‍ അനുവദിക്കണമെന്ന നിര്‍ദേശം പേരാമ്പ്ര എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും സെക്ഷന്‍ ഇതുവരെ യാഥാര്‍ഥ്യമായില്ല. പേരാമ്പ്ര നോര്‍ത് സെക്ഷന്‍ ഓഫിസ് പരിധിയില്‍വരുന്ന എരവട്ടൂര്‍, ആവള, മടത്തില്‍മുക്ക്, പന്നിമുക്ക്, എടക്കയില്‍ പ്രദേശങ്ങളും മേപ്പയ്യൂര്‍ സെക്ഷന്‍ ഓഫിസിന്‍െറ പരിധിയിലെ ചെറുവണ്ണൂര്‍, ആയോല്‍പ്പടി, കക്കറമുക്ക്, പെരിഞ്ചേരിക്കടവ്, മുയിപ്പോത്ത്, ചാനിയംകടവ് ,വിയ്യംചിറ, തെക്കുംമുറി പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി ചെറുവണ്ണൂര്‍ ആസ്ഥാനമായി സെക്ഷന്‍ ഓഫിസ് ആരംഭിക്കണമെന്നായിരുന്നു നിര്‍ദേശം. 15000ത്തിലധികം ഉപഭോക്താക്കള്‍ പേരാമ്പ്ര നോര്‍ത് സെക്ഷനിലും 20000ത്തോളം പേര്‍ മേപ്പയ്യൂര്‍ സെക്ഷനിലും നിലവിലുണ്ട്. പുതിയ സെക്ഷന്‍ വന്നാല്‍ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറക്കാന്‍ സാധിക്കും. ഈ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നടക്കുന്നത് മേപ്പയ്യൂര്‍ 110 കെ.വി സബ് സ്റ്റേഷനില്‍നിന്നുള്ള വിവിധ 11 കെ.വി ഫീഡറുകള്‍ വഴിയാണ്. നിര്‍ദിഷ്ട ചെറുവണ്ണൂര്‍ സെക്ഷന്‍െറ ഭൂപരിധി 34 ചതുരശ്ര കിലോമീറ്ററാണ്. നിലവില്‍ ഈ പ്രദേശം പേരാമ്പ്ര നോര്‍ത്, മേപ്പയൂര്‍ എന്നീ സെക്ഷന്‍ ഓഫിസുകളുടെ കീഴിലായതുകൊണ്ട് നിര്‍ദിഷ്ട ഓഫിസിനെ പേരാമ്പ്ര ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍െറ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നാണ് നിര്‍ദേശം. ചെറുവണ്ണൂര്‍ മേഖലയില്‍ വൈദ്യുതി വിതരണം കാര്യക്ഷമമല്ലാത്തതിനാല്‍ ജനം ക്ഷുഭിതരാണ്. ജീവനക്കാരാണെങ്കില്‍ ഭൂമിശാസ്ത്രപരമായി എത്തിപ്പെടാന്‍ വന്‍ പ്രയാസവും വിസ്തൃതിയുമുള്ള ഏരിയയില്‍ ഫീല്‍ഡ് ജീവനക്കാരുടെ കുറവും 3540 വര്‍ഷം മുമ്പ് സ്ഥാപിച്ച പഴകിയ ട്രാന്‍സ്ഫോര്‍മറുകളും സുഗമമായ വൈദ്യുതി പ്രവാഹത്തിന് തടസ്സമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.