കക്കട്ടില്‍/കുറ്റ്യാടി: വട്ടോളിയില്‍ രണ്ടു സ്കൂള്‍ വിദ്യാര്‍ഥികളുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കാറിന്‍െറ അമിത വേഗമെന്ന് നാട്ടുകാര്‍. കാറിന്‍െറ ഇടിയുടെ ആഘാതത്തില്‍ ഇരുമ്പിന്‍െറ ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു. സമീപത്ത് നിര്‍ത്തിയിട്ട ബൈക്കും ഇടിച്ചുതകര്‍ത്താണ് കുട്ടികളുടെ ദേഹത്തേക്ക് മറിഞ്ഞത്. കാറിലെ സുരക്ഷാസംവിധാനങ്ങള്‍ കാരണം ഓടിച്ച യുവാവിന് പരിക്കൊന്നും സംഭവിച്ചിട്ടില്ല. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂള്‍ വിട്ട സമയമായതിനാല്‍ വട്ടോളിക്കും മൊകേരിക്കും ഇടയില്‍ റോഡിലൂടെ നിരവധി കൂട്ടികള്‍ നടന്നുപോകുന്നുണ്ടാവും. ഇത് കണക്കിലെടുത്ത് സാധാരണ ഇതിലെ പോകുന്ന വാഹനങ്ങള്‍ വേഗം കുറച്ചാണ് പോകുക. നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളാണ് അപടത്തില്‍പെട്ടത്. യു.പി വിഭാഗത്തിലെ അഞ്ചും ഏഴും ക്ളാസില്‍ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ മൃതദേഹം സൂക്ഷിച്ച കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രവാഹമായിരുന്നു. ഏത് കുട്ടികളാണ് മരിച്ചതെന്ന് ആദ്യം മനസ്സിലായിരുന്നില്ല. ഇതിനാല്‍ കുട്ടികള്‍ വീട്ടിലത്തൊത്ത പല രക്ഷിതാക്കളും അലമുറയിട്ട് കുറ്റ്യാടിയില്‍ കുതിച്ചത്തെി. സമയം വൈകിയതിനാല്‍ ഒരു കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം മാത്രമാണ് നടന്നത്. വൈകീട്ട് നാലിനുശേഷം നടന്ന അപകടമായതിനാല്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാവാനും വൈകി. രണ്ടാമത്തെ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം രാവിലെ നടക്കും. പിന്നീട് നേരെ വേട്ടോളി നാഷനല്‍ ഹൈസ്കൂളില്‍ പൊതുദര്‍ശനത്തിനു കൊണ്ടുപോകും. തുടര്‍ന്നാണ് വീട്ടിലേക്കെടുക്കുക. ബുധനാഴ്ച ഉച്ചവരെ കുന്നുമ്മല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.