വടകര: ജലസേചനവകുപ്പിന്‍െറ വടകരയിലെ നീര്‍പ്പാലങ്ങളും കനാല്‍പാലങ്ങളും അപകടകരമായ അവസ്ഥയിലാണെന്ന എന്‍.ഐ.ടി വിദഗ്ധരുടെ ആറുവര്‍ഷം മുമ്പുള്ള പഠന റിപ്പോര്‍ട്ട് പൂഴ്ത്തി. വിള്ളലുണ്ടായി ചോര്‍ച്ചയുള്ള നീര്‍പ്പാലങ്ങളില്‍ പലതിന്‍െറയും അടിത്തൂണുകള്‍ പൊട്ടി ആപത്തിലാണെന്ന് 2001ല്‍ ജലസേചന വകുപ്പിനുവേണ്ടി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപ്രകാരം, ഒമ്പത് പ്രധാന നീര്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ കനാലിന്‍െറ കുറേഭാഗം പൊളിച്ചുപണിയണം. ഇതിന് പത്തുകോടി വരുമെന്നാണ് അന്ന് കണക്കാക്കിയത്. പാലത്തിന്‍െറ അപകടാവസ്ഥ തിരിച്ചറിഞ്ഞതോടെ, കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇത്തരം സ്ഥലങ്ങളില്‍ കനാല്‍വഴി ജലസേചനം നടന്നിട്ടില്ല. കൊടും വരള്‍ച്ചയുടെ വേളയില്‍ കര്‍ഷസംഘടനകള്‍ ജലസേചനം ആവശ്യപ്പെടുമ്പോള്‍ കനാലിന്‍െറ അപകടനില ചൂണ്ടിക്കാട്ടി വായടിപ്പിക്കുകയാണ് അധികൃതര്‍ ചെയ്യുക. എന്നാല്‍, വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കാനിടയുള്ള കോണ്‍ക്രീറ്റ് കനാലുകള്‍ പൊളിച്ചുമാറ്റുന്നതിനോ പുതുക്കിപ്പണിയുന്നതിനോ നടപടികളൊന്നും ഉണ്ടാവുന്നില്ല. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാലാണ് കനാല്‍ പാലത്തിന്‍െറ കാര്യം ചിന്തിക്കാത്തതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. നേരത്തേയുള്ള കണക്ക് പ്രകാരം അഴിയൂര്‍ ബ്രാഞ്ച് കനാലില്‍ മാത്രം നാലുകോടി രൂപയുടെ പ്രവൃത്തി ചെയ്യേണ്ടിവരും. വിതരണ കനാലുകളില്‍ കാര്‍ത്തികപ്പള്ളി, ചോറോട്, മുടപ്പിലായി, പുറമേരി എന്നിവിടങ്ങളില്‍ 60 ലക്ഷം രൂപ വീതം വീതം ചെലവിടണം. മണിയൂര്‍-എളമ്പിലാട് കനാലില്‍ 40 ലക്ഷം രൂപയും ഇരിങ്ങല്‍ ബ്രാഞ്ച് കനാലില്‍ 60 ലക്ഷം രൂപയുടെയും പ്രവൃത്തിയുണ്ട്. അഴിയൂര്‍ ബ്രാഞ്ച് കനാലില്‍ മറ്റ് മൂന്നിടത്തായി ഒരു കോടി നാല്‍പത്തി അഞ്ചു ലക്ഷം രൂപയുടെ പ്രവൃത്തി വേറെയും നടത്താനുണ്ട്. 41 വര്‍ഷം മുമ്പാണ് കുറ്റ്യാടി കനാല്‍ കമീഷന്‍ ചെയ്തത്. 2010ല്‍ ചോറോട് പഞ്ചായത്തിലെ കനാല്‍ പാലം തകര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. കനാല്‍പാലത്തില്‍ പലയിടത്തും അപകട ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.