കൊടുവള്ളി: കൊടുവള്ളിയുടെ മഹോത്സവമായ 34ാമത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്ബാളിന് ഞായറാഴ്ച ആദ്യ കിക്കോഫ്. ലൈറ്റ്നിങ് സ്പോര്‍ട്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ പൂനൂര്‍ പുഴയോരത്തുള്ള കൊടുവള്ളി നഗരസഭയുടെ ഫ്ളഡ്ലിറ്റ് മിനിസ്റ്റേഡിയത്തിലാണ് ഒരുമാസം നീളുന്ന ഫുട്ബാള്‍ മാമാങ്കം നടക്കുന്നത്. പതിനായിരംപേര്‍ക്ക് കളികാണാനുള്ള സൗകര്യത്തോടെയുള്ള ഗാലറിയുടെ നിര്‍മാണം പൂര്‍ത്തിയായി. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 24 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരക്കുന്നത്. നൈജീരിയ, കാമറൂണ്‍, ഘാന, ഐവറികോസ്റ്റ്, സുഡാന്‍ രാജ്യങ്ങളില്‍നിന്നുള്ള നിരവധിതാരങ്ങള്‍ കളിക്കിറങ്ങും. വൈകീട്ട് ഏഴിന് വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും. ആദ്യപാദത്തിലെ ഒന്നാംദിവസത്തെ മത്സരത്തില്‍ സബാന്‍ കോട്ടക്കല്‍ ഫിറ്റ്വെല്‍ കോഴിക്കോടിനെ നേരിടും. ടൂര്‍ണമെന്‍റിന്‍െറ മുന്നോടിയായി ശനിയാഴ്ച വൈകീട്ട് നാലിന് കൊടുവള്ളിയില്‍ വിളംബരറാലി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.