മണ്ണ് നീക്കം ചെയ്യുന്നതിനെതിരെ പ്രദേശവാസികള്‍ രംഗത്ത്

വടകര: മടപ്പള്ളി ഗവ. കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിനു സമീപത്തുനിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനെതിരെ പ്രദേശവാസികളുടെ എതിര്‍പ്പ് വര്‍ധിക്കുന്നു. ഇതിനു പിന്നാലെ പ്രദേശവാസികള്‍ ചേര്‍ന്ന് മണ്ണ് സംരക്ഷണസമിതിക്ക് രൂപം നല്‍കി. കോളജ് സ്ഥിതി ചെയ്യുന്ന നാവട്ടോല്‍ കുന്ന് പറമ്പിലെ ഒരേക്കറോളം വരുന്ന ഭൂമിയില്‍നിന്ന് മണ്ണ് നീക്കംചെയ്യാന്‍ ശ്രമം നടക്കുന്നതായി സമിതി കണ്ടത്തെി. അഷിത നാവട്ടോല്‍, കക്കുറയില്‍ പ്രസീത എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് മണ്ണ് നീക്കംചെയ്യാന്‍ നടപടി തുടങ്ങിയത്. കഴിഞ്ഞ ദിവസം മണ്ണുമാന്തിയന്ത്രവും ടിപ്പര്‍ ലോറിയുമായി എത്തിയവര്‍ മണ്ണ് കടത്തുന്നത് പ്രദേശവാസികള്‍ തടഞ്ഞിരുന്നു. ഒഞ്ചിയം വില്ളേജ് ഓഫിസറും ചോമ്പാല്‍ പൊലീസും സ്ഥലത്തത്തെി ഇനി മണ്ണ് പുറത്തുകൊണ്ടുപോകില്ല എന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് പ്രശ്നം രമ്യതയിലത്തെിച്ചത്. വീണ്ടും മണ്ണെടുക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ജനങ്ങള്‍ ചേര്‍ന്ന് സമിതിക്കു രൂപം നല്‍കിയത്. മടപ്പള്ളി കോളജ് കുന്നിലും പരിസരപ്രദേശത്തും അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നത് വ്യാപകമായ രീതിയില്‍ പ്രദേശത്ത് മണ്ണെടുക്കുന്നതുകൊണ്ടാണെന്ന തിരിച്ചറിവാണ് ജനങ്ങള്‍ സംഘടിക്കാന്‍ കാരണമായത്. സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ പ്രദേശവാസികളെ സംഘടിപ്പിച്ച യോഗത്തില്‍ സി.പി. അജയന്‍ അധ്യക്ഷത വഹിച്ചു. സി.പി. സോമന്‍, ഷംസു, എം.എന്‍. ബാലകൃഷ്ണന്‍, കെ.പി. സുരേന്ദ്രന്‍ മാസ്റ്റര്‍, സി.എന്‍. കുഞ്ഞിക്കണ്ണന്‍, എം.കെ. ഭാസ്കരന്‍, കെ. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ശശികല ദിനേശന്‍ (ചെയര്‍), കെ.പി. സുരേന്ദ്രന്‍ (കണ്‍), എം.കെ. ഭാസ്കരന്‍ (ജോ. കണ്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.