കൈയൂക്കുണ്ടോ, കുറ്റ്യാടി ഗവ. ആശുപത്രിയില്‍ ഡോക്ടറെ കാണാം

കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയില്‍ തിരക്കുകാരണം രോഗികള്‍ക്ക് ജനറല്‍ ഒ.പിയില്‍ ഡോക്ടറെ കാണണമെങ്കില്‍ അഭ്യാസമറിയണം. ഡിജിറ്റല്‍ ബോഡില്‍ നമ്പര്‍ തെളിയുന്ന മുറക്കാണ് രോഗികള്‍ അകത്ത് കയറേണ്ടതെങ്കിലും കൈയൂക്കുള്ളവര്‍ ഇടിച്ചു കയറുന്നതിനാല്‍ അവശര്‍ക്കും സ്ത്രീകള്‍ക്കും ഡോക്ടറെ കാണാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇവിടെ രോഗികളെ നിയന്ത്രിക്കാന്‍ ജീവനക്കാരില്ലാത്തതാണ് പ്രശ്നം. ജനറല്‍ ഒ.പിയില്‍ ദിവസം 1000ത്തോളം രോഗികളുണ്ടാവും. വെളുപ്പിനേ വന്ന് ചീട്ടെടുത്ത് കാത്തിരിക്കുന്നവര്‍ക്കാണ് ഇടിച്ചുകയറ്റക്കാരുടെ ശല്യംകാരണം യഥാസമയം ചികിത്സ കിട്ടാത്ത സ്ഥിതിവരുന്നത്. നാല് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് രണ്ടോ മൂന്നോ പേരേ ഉണ്ടാവൂ. ഇതിനാല്‍ നമ്പര്‍ തെറ്റിച്ചു വരുന്നവരെ ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാനും പ്രയാസം. ചെറിയ പരിശോധനാമുറിയില്‍ രോഗികള്‍ മുഴുവന്‍ കയറിക്കൂടുന്നതിനാല്‍ പരിശോധനക്കു തടസ്സമാവുകയും ചെയ്യുന്നു. ഒരു ജീവനക്കാരനെ ഗേറ്റില്‍ നിര്‍ത്തിയാല്‍ പ്രശ്നം പരിഹരിക്കാമെങ്കിലും ഇതുവരെയായി അത് നടപ്പാക്കിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.