ബാലുശ്ശേരി ബ്ളോക്കില്‍ പൊതുവിദ്യാലയ നവീകരണ പദ്ധതി നടപ്പാക്കുന്നു

എകരൂല്‍: ഡയറ്റിന്‍െറ ആഭിമുഖ്യത്തില്‍ ബാലുശ്ശേരി ബ്ളോക്കിലെ ഫോക്കസ് വിദ്യാലയങ്ങളില്‍ പൊതുവിദ്യാലയ നവീകരണ പ്രവര്‍ത്തനത്തിനുള്ള ‘ടാര്‍ഗറ്റ്’ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച ഉണ്ണികുളം ജി.എല്‍.പി സ്കൂളില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ നിര്‍വഹിക്കും. ബാലുശ്ശേരി ബി.ആര്‍.സി പരിധിയിലെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍, പി.ടി.എ പ്രസിഡന്‍റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പൊതുസമൂഹത്തിന്‍െറ സഹകരണത്തോടെ പദ്ധതി വിജയിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യും. ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.ടി. ബിനോയ്, വൈസ് പ്രസിഡന്‍റ് നസീറ ഹബീബ്, ബാലുശ്ശേരി എ.ഇ.ഒ ഇ.കെ. രാജന്‍, ബി.പി.ഒ പ്രസന്ന തുടങ്ങിയവര്‍ ഭാരവാഹികളായി സ്വാഗതസംഘം രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.