നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ വധിച്ച കേസില്‍ അന്വേഷണസംഘത്തെ മാറ്റാന്‍ നീക്കം. എ.എസ്.പി കറുപ്പസാമിയുടെ നേതൃത്വത്തില്‍ ആറ് പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. റൂറല്‍ എസ്.പിയും ഐ.ജിയും നിരന്തരം അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. ഇതിനിടെയാണ് എ.എസ്.പിയെ മാറ്റി ചുമതല മറ്റൊരു ഡിവൈ.എസ്.പിക്ക് നല്‍കാന്‍ നീക്കം നടക്കുന്നത്. കൊലപാതകം നടന്ന് ആഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടത്തൊന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശമാണ് വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്. നേരത്തെ പ്രമാദമായ പല കേസുകളും അന്വേഷിച്ച് തുമ്പുണ്ടാക്കിയ പ്രമുഖ എസ്.ഐമാരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏകോപനമില്ലായ്മ അന്വേഷണത്തിന് വിലങ്ങുതടിയാവുന്നതായും സൂചനയുണ്ട്. പ്രതികളിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങള്‍ പരസ്പരം പങ്കുവെക്കാത്തത് അന്വേഷണത്തെ ബാധിച്ചതായും പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അക്രമക്കേസുകളിലെ പ്രതികളെ കണ്ടത്തൊന്‍ നിരവധി സ്ക്വാഡുകള്‍ പൊലീസ് രൂപവത്കരിച്ചിട്ടുണ്ടെങ്കിലും കൊലപാതക കേസിലെ പ്രതികളെ കണ്ടത്തൊത്തതിനാല്‍ ഇതും നിര്‍ജീവമായിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.