കൊടുവള്ളി: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പണത്തിന് ഒരു തവണ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം നടപ്പാക്കണമെന്ന് ആവശ്യം ശക്തമാവുന്നു. ഇപ്പോഴത്തെ ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷാ സമര്‍പ്പണം പ്രയാസകരമാണെന്നും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും സ്കൂള്‍ അധികൃതരും പറയുന്നു. ഈ സാഹചര്യത്തിലാണ് ഒരു കുട്ടിക്ക് ഒരു തവണ അപേക്ഷിച്ചാല്‍ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കുകയും പിന്നീട് വര്‍ഷാവര്‍ഷം പുതിയ മാര്‍ക്ക് ലിസ്റ്റ് കോപ്പിയും കുടുംബത്തിന്‍െറ വാര്‍ഷിക വരുമാന ഡിക്ളറേഷനും സ്കാന്‍ ചെയ്ത് അപേക്ഷ പുതുക്കാന്‍ അവസരമൊരുക്കുന്ന സംവിധാനം വേണമെന്നാണ് ആവശ്യം. ഒന്നാം ക്ളാസില്‍ അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടിക്ക് രജിസ്ട്രേഷന്‍ നമ്പര്‍ പ്രകാരം എസ്.എസ്.എല്‍.സി വരെ തുടര്‍ച്ചയായി പുതുക്കാന്‍ ഇതുവഴി സാധിക്കും. രക്ഷാകര്‍ത്താക്കള്‍ക്ക് സാമ്പത്തിക ചെലവ് കുറയുകയും ചെയ്യും. ഇപ്പോഴത്തെ രീതിയനുസരിച്ച് ഓരോ വര്‍ഷവും അപേക്ഷ സമര്‍പ്പിക്കണം. ഇത്തവണ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്നുകൂടി നിബന്ധനവെച്ചത് രക്ഷാകര്‍ത്താക്കള്‍ക്ക് സാമ്പത്തിക ബാധ്യതക്കും കാരണമായിരിക്കുകയാണ്. സ്കോളര്‍ഷിപ് പദ്ധതി ആരംഭിച്ച അവസരത്തില്‍ വരുമാനം, ജാതി, നേറ്റിവിറ്റി എന്നിവ പത്ത് രൂപയുടെ മുദ്ര പേപ്പറില്‍ സമര്‍പ്പിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇത് സാമ്പത്തികബാധ്യത വരുത്തുന്നെന്ന പരാതിയെതുടര്‍ന്ന് മുദ്ര പേപ്പര്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ വെള്ളക്കടലാസില്‍ നിര്‍ദിഷ്ട മാതൃക പൂരിപ്പിച്ച് രക്ഷാകര്‍ത്താവോ കുട്ടിയോ ഒപ്പിട്ട് നല്‍കിയാല്‍ മതി. താമസസ്ഥലം തെളിയിക്കാന്‍ റേഷന്‍ കാര്‍ഡിന്‍െറ പകര്‍പ്പും ഒരു കോപ്പി ഫോട്ടോയും വിദ്യാര്‍ഥിയുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്‍െറ പകര്‍പ്പ്, പ്രധാനാധ്യാപകന്‍ ഒപ്പിട്ട വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ അമ്പത് ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ വേണം. ഒന്നു മുതല്‍ പത്തു വരെ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക്് സ്കോളര്‍ഷിപ്പും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പും ഡിഗ്രിതലം മുതലുള്ളവര്‍ക്ക് മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പുമാണ് ന്യൂനപക്ഷ സ്കോളര്‍ഷിപ് പദ്ധതി വഴി ലഭിക്കുന്നത്. പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷക്ക് മേല്‍പറഞ്ഞ രേഖകള്‍ക്ക് പുറമെ സ്ഥാപന അധികാരി നല്‍കുന്ന കോഴ്സ് സര്‍ട്ടിഫിക്കറ്റും ഫീസ് അടച്ച രസീതിന്‍െറ പകര്‍പ്പും ഹാജരാക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷ സബ്മിറ്റ് ചെയ്ത് പ്രിന്‍റൗട്ടെടുത്ത് അനുബന്ധ രേഖകളുടെ പകര്‍പ്പ് സഹിതം വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമര്‍പ്പിക്കുകയാണ് വേണ്ടത് . ഓണ്‍ലൈന്‍ വഴി പ്രീമെട്രിക് അപേക്ഷ സമര്‍പ്പിക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ 100 മുതല്‍ 250 രൂപവരെ നല്‍കേണ്ടിവരുന്നതായി രക്ഷാകര്‍ത്താക്കള്‍ പരാതിപ്പെടുന്നു. ഫോട്ടോ എടുക്കാന്‍ സ്റ്റുഡിയോയില്‍ 100 രൂപയും അപേക്ഷാഫോറത്തിന് പത്ത് രൂപ മുതല്‍ അമ്പത് രൂപ വരെയും വേണം. രേഖകളുടെ പകര്‍പ്പ് എടുക്കുന്നതിനും പണം ചെലവാക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പണത്തിന് എത്ര പണം വാങ്ങാമെന്ന നിര്‍ദേശവും സര്‍ക്കാര്‍ ബന്ധപ്പെട്ട അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കണമെന്നും അപേക്ഷകര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം അപേക്ഷ സമര്‍പ്പിച്ച നിരവധിപേര്‍ക്ക് ഇനിയും സ്കോളര്‍ഷിപ് തുക ബാങ്ക് അക്കൗണ്ടുകളിലത്തെിയില്ളെന്നും പലരും ചൂണ്ടിക്കാട്ടുന്നു. നൂറുകണക്കിന് അപേക്ഷകള്‍ എത്തുന്നതിനാല്‍ ഓണ്‍ലൈന്‍ വഴി സബ്മിറ്റ് ചെയ്യാനാവുന്നില്ളെന്ന് ഇന്‍റര്‍നെറ്റ് കഫേ അധികൃതരും പറയുന്നു. ആഗസ്റ്റ് 31 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. അതിനുമുമ്പ് മുഴുവന്‍ അപേക്ഷകളും സബ്മിറ്റ് ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. ആഗസ്റ്റ് 16ഓടെ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഉത്തരവുണ്ടാവുമെന്ന് ജനപ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് അധികൃതരും അറിയിച്ചിരുന്നു. ന്യൂനപക്ഷ സ്കോളര്‍ഷിപ് കേന്ദ്ര സര്‍ക്കാറിന്‍െറ പരിധിയില്‍വരുന്ന വിഷയമായതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിക്കാന്‍ വൈകുന്നതാണ് കാലതാമസത്തിന് കാരണമെന്നാണ് ഒൗദ്യോഗിക ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.