മുക്കം: ജില്ലാ കലക്ടറുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും ഇതു വകവെക്കാതെ വിദ്യാര്‍ഥികളെ ഇന്‍റര്‍വ്യൂ ചെയ്ത് ബസില്‍ കയറ്റുന്നത് ചോദ്യം ചെയ്തത് മുക്കം ബസ്സ്റ്റാന്‍ഡില്‍ സംഘര്‍ഷത്തിന് കാരണമായി. എസ്.എഫ്.ഐ പ്രവര്‍ത്തകരും ബസ് ജീവനക്കാരും തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ മുക്കം ഐ.എച്ച്.ആര്‍.ഡി കോളജ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവകാശ സംരക്ഷണ ദിനത്തിന്‍െറ ഭാഗമായി പ്രകടനമായി മുക്കം ബസ്സ്റ്റാന്‍ഡിലത്തെിയിരുന്നു. പ്രകടനത്തിന് ശേഷം ബസ്സ്റ്റാന്‍ഡിനുള്ളില്‍ പൊതുയോഗം നടക്കുന്ന സമയത്ത് സ്റ്റാന്‍ഡിലുള്ള നിരവധി ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റാതെ അവരെ വെയിലത്ത് നിര്‍ത്തുകയായിരുന്നു. ഇതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തു. ചില ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ കയറ്റാന്‍ തയാറായെങ്കിലും ചിലര്‍ വഴങ്ങിയില്ല. കോഴിക്കോട് ഭാഗത്തേക്ക് പോവേണ്ട ഒരു ബസ് കയറ്റിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കുകയും മറ്റു യാത്രക്കാരെ ബസില്‍ കയറ്റുകയും ചെയ്തു. ഇതോടെ വിദ്യാര്‍ഥികള്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു. സ്ഥലത്തത്തെിയ മുക്കം പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. സമരത്തിന് എ.പി. ജാഫര്‍ ഷരീഫ്, അരുണ്‍ ഒഴലോട്ട്, അജിത് ഫ്രാന്‍സി, വിഷ്ണുദാസ്, അഫ്സല്‍ റഹ്മാന്‍, ബാലു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.