അസ്ലം വധം: പൊലീസ് നടപടിയില്‍ സംശയം –യൂത്ത് ലീഗ്

കോഴിക്കോട്: നാദാപുരത്ത് മുഹമ്മദ് അസ്ലമിനെ കൊലചെയ്ത മുഴുവന്‍ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി സംശയമുയര്‍ത്തുന്നുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് നജീബ് കാന്തപുരം, ജില്ലാ വൈസ് പ്രസിഡന്‍റ് വി.വി. മുഹമ്മദലി, നാദാപുരം നിയോജക മണ്ഡലം പ്രസിഡന്‍റ് എം.കെ. അഷ്റഫ്, ജനറല്‍ സെക്രട്ടറി കുറുവയില്‍ അഹമ്മദ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്ത സി.പി.എമ്മും മുന്‍സൂചനകളുണ്ടായിട്ടും തടയാന്‍ കഴിയാത്ത പൊലീസും പ്രതിസ്ഥാനത്താണുള്ളത്. അസ്ലം കൊല്ലപ്പെട്ടപ്പോള്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് ആഭ്യന്തരവകുപ്പിന്‍െറ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞിട്ടും സി.പി.എമ്മും പൊലീസും യഥാര്‍ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഭരണം കൈയിലുണ്ടായിട്ടും കോടതിവിധിക്കെതിരെ അപ്പീല്‍ നടപടികളിലേക്ക് പോകാതെ വരമ്പത്ത് കൂലി കൊടുക്കാന്‍ നേതാക്കള്‍ ക്വട്ടേഷന്‍ സംഘങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചില്ളെങ്കില്‍ യൂത്ത് ലീഗ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.