കേ ാഴിക്കോട്: വാഹനാപകടങ്ങള്‍ സംബന്ധിച്ച ബോധവത്കരണത്തിനായി മോട്ടോര്‍വാഹന വകുപ്പ് ആവിഷ്കരിച്ച നേര്‍വഴി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാറോപ്പടി സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബൈക്ക് യാത്രികരില്‍ നൂറു ശതമാനം പേരും ഹെല്‍മറ്റ് ധരിക്കുന്നവരാകണമെന്നതാണ് മോട്ടോര്‍ വാഹനവകുപ്പിന്‍െറ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 366 പേരാണ് ജില്ലയില്‍ വാഹനാപകടങ്ങളില്‍ മരിച്ചത്. ഇതില്‍ 219 പേരും ഇരുചക്രവാഹന യാത്രക്കാരായ യുവാക്കളായിരുന്നു. ഇരുചക്രവാഹന യാത്രികര്‍ ഹെല്‍മറ്റ് ധരിക്കണമെന്നത് നിയമപരമായ ബാധ്യതയാണ്. ജനങ്ങളുടെ ജീവസുരക്ഷക്ക് ഏര്‍പ്പെടുത്തിയ നിയമം പാലിക്കാന്‍ സ്വയം തയാറാവുകയാണ് വേണ്ടത്. ജില്ലയിലെ 64 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും രണ്ടു മാസത്തിനുള്ളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് ഓരോ വര്‍ഷവും പുതുതായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം 10 ശതമാനം വര്‍ധിക്കുന്നുണ്ടെന്ന് വിഷയാവതരണം നടത്തിയ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. മൂന്നിലൊരാള്‍ക്ക് വാഹനമുണ്ട്. വാഹനങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് റോഡ് വര്‍ധിക്കുന്നില്ല. മൊബൈല്‍ ഫോണിന്‍െറയും സൂപ്പര്‍ ബൈക്കുകളുടെയും, ഉപയോഗവും ലൈസന്‍സില്ലാതെ കുറഞ്ഞ പ്രായക്കാര്‍ വാഹനമോടിക്കുന്നതും അപകടങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുന്നു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, വാര്‍ഡ് മെംബര്‍ ബിജുലാല്‍, ട്രാന്‍സ്പോര്‍ട്ട് ഡെപ്യൂട്ടി കമീഷണര്‍ ബി.ജെ. ആന്‍റണി , സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബിജു ജോണ്‍ വെള്ളക്കട, റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ സി.ജെ. പോള്‍സണ്‍, സ്കൂള്‍ മാനേജര്‍ സെബാസ്റ്റ്യന്‍, പി.ടി.എ പ്രസിഡന്‍റ് തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.