കൊയിലാണ്ടി: മേഖലയില്‍ പനി പടരുന്നു. പ്രായഭേദമന്യേ ദിവസംതോറും പനിബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍, അതിന് അനുസരിച്ചുള്ള സേവനം സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ തള്ളിക്കയറ്റമാണ്. നിരവധി രോഗികളാണ് ഒരു ദിവസം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്തെുന്നത്. പലവിധത്തിലുള്ള പനികളാണ് പടര്‍ന്നുപിടിക്കുന്നത്. 500നും 750നും ഇടക്ക് രോഗികള്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്നു. 150 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഉള്ളത്. എന്നാല്‍, ഇതിന്‍െറ ഇരട്ടിയോളം പേരെ പ്രവേശിപ്പിക്കേണ്ട അവസ്ഥയാണ്. സൂപ്രണ്ട് ഉള്‍പ്പെടെ 19 ഡോക്ടര്‍മാരും പഴയ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാരുമാണ് ഉള്ളത്. നാലുപേര്‍ക്ക് കാഷ്വാലിറ്റി ഡ്യൂട്ടിയാണ്. മിക്കവാറും ദിവസങ്ങളില്‍ ഓപറേഷന്‍ തിയറ്റര്‍ ഡ്യൂട്ടി, പോസ്റ്റ്മോര്‍ട്ടം, കോടതി ഡ്യൂട്ടി എന്നിവയുണ്ടാകും. ബാക്കിയുള്ള ഡോക്ടര്‍മാരാണ് ഒ.പിയില്‍ ജോലി ചെയ്യാനുണ്ടാവുക. അതിനിടെ ചില ഡോക്ടര്‍മാര്‍ അവധിയെടുത്താല്‍ പിന്നെ പരിശോധനാ മുറി വീര്‍പ്പുമുട്ടും. രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാകാന്‍ സൗകര്യം ഇനിയും വര്‍ധിപ്പിക്കണം. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കണം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സ തേടിയത്തെുന്ന ആശുപത്രിയാണിത്. എന്നാല്‍, മറ്റ് താലൂക്ക് ആശുപത്രികളില്‍ ഉള്ളതിന്‍െറ പകുതി ജീവനക്കാര്‍പോലും കൊയിലാണ്ടിയിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.