കോഴിക്കോട്: ഗവ. ലോ കോളജ് വനിതാ ഹോസ്റ്റലില്‍ മാലിന്യം കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. ബുധനാഴ്ച രാവിലെ തുടങ്ങിയ ഉപരോധം വൈകീട്ട് തഹസില്‍ദാര്‍ കെ. ബാലന്‍ കോളജിലത്തെി പ്രശ്നം അടിയന്തരമായി പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് അവസാനിപ്പിച്ചത്. താല്‍ക്കാലികമായി കോര്‍പറേഷന്‍ വെള്ളം നല്‍കുമെന്ന് കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് പ്രിന്‍സിപ്പലിനെ അറിയിച്ചു. മെഡിക്കല്‍ കോളജ് ത്വഗ്രോഗവിഭാഗത്തിന്‍െറ സഹായത്തോടെ വ്യാഴാഴ്ച കോളജില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. കോളജിന് രണ്ടു ദിവസത്തേക്ക് അവധി നല്‍കി. പരീക്ഷയുള്ള വിദ്യാര്‍ഥിനികള്‍ മാത്രമാണ് ഹോസ്റ്റലില്‍ ഉണ്ടാകുക. ഇവര്‍ക്ക് കോര്‍പറേഷന്‍ വെള്ളം എത്തിച്ചുനല്‍കും. വിദ്യാര്‍ഥികളുടെ സമരത്തെതുടര്‍ന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ റെഗുലര്‍ ക്ളാസുകള്‍ ഉണ്ടാകില്ളെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.കെ. ബിജിത്ത്, സച്ചിന്‍ദേവ്, യൂനിറ്റ് പ്രസിഡന്‍റ് ബിബിന്‍ദാസ്, സെക്രട്ടറി പരീത് ലുത്തുഫീന്‍, അജയ് ജോസഫ്, പി.എം. അജിഷ, കെ.പി. നിമിഷ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. കെ.എസ്.യുവിന്‍െറ നേതൃത്വത്തിലും കോളജില്‍ സമരം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.