മാവൂര്‍: വയലുകളിലെയും കൃഷിയിടത്തിലെയും പുല്ലും കുറ്റിക്കാടുകളും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് മാരകമായ കളനാശിനി പ്രയോഗിക്കുന്നത് വ്യാപകമായി. അമിതമായ അളവില്‍ യാതൊരു നിയമവും പാലിക്കാതെ ജനവാസമേഖലയിലും ജല ഉറവിടങ്ങളിലും ഇവ തളിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി അയച്ചിരിക്കുകയാണ്. മാവൂര്‍, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളില്‍ ചിലര്‍ കരാര്‍ വ്യവസ്ഥയിലാണ് ഇത് തളിക്കുന്നത്. കള പറിച്ചുകളയണമെന്നും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന നാശിനികള്‍ ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ടെങ്കിലും ചെലവ് ചുരുക്കാനും ലാഭക്കൊതിയും കാരണമാണ് കര്‍ഷകര്‍ ഇത് ഉപയോഗിക്കുന്നത്. കളനാശിനി പ്രയോഗിക്കുന്നതിനെതിരെ പ്രകൃതിമിത്ര സീനിയര്‍ കണ്‍സര്‍വേറ്റര്‍ ദാമോദരന്‍ കോഴഞ്ചേരി പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍, ഡി.എഫ്.ഒ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍, സിറ്റി പൊലീസ് കമീഷണര്‍, എം.എല്‍.എ തുടങ്ങിയവര്‍ക്ക് പരാതി അയച്ചിട്ടുണ്ട്. നീര്‍ത്തടങ്ങളിലും മറ്റ് ജലസ്രോതസ്സുകളിലും പരക്കുന്ന ഇവ മത്സ്യങ്ങളും ചെറുജീവികളും ചത്തൊടുങ്ങാന്‍ കാരണമാകുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇവയെ ഭക്ഷിക്കുന്നതോടെ മാവൂരില്‍ വ്യാപകമായത്തെുന്ന ദേശാടനക്കിളികളെയും നശിപ്പിക്കുമെന്നാണ് ആശങ്ക. തളിക്കുന്നവര്‍ക്കും കൃഷിഭൂമിയില്‍ ജോലി ചെയ്യുന്നവര്‍ക്കും മാരക രോഗങ്ങള്‍ പിടിപെടാനും ഇത് ഇടയാക്കുമെന്നും ജല ഉറവിടങ്ങളൊന്നടങ്കം വിഷമയമാകുമെന്നും നിവേദനത്തില്‍ പറയുന്നു. കൃഷിയിടങ്ങളുടെ പരിസരവാസികളും ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നാട്ടുകാരുടെ പരാതിയത്തെുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കളനാശിനിക്കെതിരെ വ്യാപക ബോധവത്കരണം തുടങ്ങി. ചിലയിടങ്ങളില്‍ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കി കളനാശിനി ഉപയോഗിക്കില്ളെന്ന് കര്‍ഷകര്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.