മാവൂര്‍: സ്കൂള്‍ കിണറ്റിലെ വള്ളത്തിന്‍െറ നിറവ്യത്യാസം ആശങ്ക പടര്‍ത്തി. മാവൂര്‍ ജി.എം.യു.പി സ്കൂളിലെ കിണര്‍ വെള്ളത്തിനാണ് ബുധനാഴ്ച ഉച്ചയോടെ നിറവ്യത്യാസം ശ്രദ്ധയില്‍പെട്ടത്. ഉച്ചഭക്ഷണം തയാറാക്കിയത് ഈ വെള്ളം ഉപയോഗിച്ചായതിനാല്‍ ഈ ഭക്ഷണം വിതരണം ചെയ്യാതെ സ്കൂളിന് ഉച്ചക്കുശേഷം അവധി നല്‍കുകയായിരുന്നു. ഭൗതിക സാഹചര്യങ്ങളുടെ ദിനേനയുള്ള പരിശോധനക്കിടെ എസ്.എം.സി പ്രസിഡന്‍റ് നാസര്‍ വളപ്പിലാണ് നിറവ്യത്യാസം ആദ്യം ശ്രദ്ധിച്ചത്. ആ സമയത്ത് നേരിയ വെളുപ്പ് നിറമായിരുന്നു വെള്ളത്തിന്. തുടര്‍ന്ന് നടത്തിയ നിരന്തര പരിശോധനയില്‍ കടുത്ത വെളുപ്പ് നിറത്തിലേക്ക് കിണറിലെ വെള്ളം മാറുന്നതുകണ്ട് പ്രധാനാധ്യാപകന്‍ എം. മധു മാവൂര്‍ പൊലീസിനെയും ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. ഗ്രേഡ് എസ്.ഐ ഉല്ലാസിന്‍െറയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍െറയും നേതൃത്വത്തിലത്തെിയ മാവൂര്‍ പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിച്ചതില്‍ രുചി, ഗന്ധ വ്യത്യാസമില്ളെന്ന് കണ്ടത്തെുകയും വിദഗ്ധ പരിശോധനക്ക് സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. കിണറിലെ വെള്ളം ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് തയാറാക്കിയ ഉച്ചഭക്ഷണം വിതരണം ചെയ്യരുതെന്ന് നിര്‍ദേശം നല്‍കി. ബദല്‍ സംവിധാനമൊരുക്കാന്‍ സമയമില്ലാത്തതിനാല്‍ സ്കൂളിന് ഉച്ചക്കുശേഷം അവധി നല്‍കാന്‍ എ.ഇ.ഒ മിനി നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പ് അധികൃതര്‍ ഭക്ഷണ സാമ്പിളും ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിസര കിണറുകളിലൊന്നും നിറവ്യത്യാസമില്ല. തൊട്ടടുത്ത് നിര്‍മാണത്തിലുള്ള പുതിയ സ്കൂള്‍ കെട്ടിടത്തില്‍ വൈറ്റ് വാഷിങ് പ്രവൃത്തി നടക്കുന്നുണ്ട്. ഇവിടെ ബ്രഷും മറ്റ് ഉപകരണങ്ങളും കഴുകിയ വെള്ളം ബാരലില്‍ സൂക്ഷിച്ച നിലയില്‍ പരിശോധനയില്‍ കണ്ടത്തെി. ബാരലില്‍ വെള്ളം നിറക്കുന്നതിനിടെ പൈപ്പിലൂടെ ഈ ജലം കിണറിലേക്ക് തിരിച്ച് ഒഴുകിയതായിരിക്കുമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതര്‍. വിദഗ്ധ പരിശോധനക്ക് അയച്ചതിന്‍െറ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ അന്തിമ നിഗമനത്തിലത്തൊനാവൂ. കിണറ്റിലെ വെള്ളം വ്യാഴാഴ്ച രാവിലെ വറ്റിച്ച് പരിശോധിക്കും. സ്കൂളില്‍ ഉച്ചഭക്ഷണം തയാറാക്കുന്നതിന് സമീപ വീടുകളില്‍നിന്ന് വെള്ളം ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.