കോഴിക്കോട്: സഹപാഠികള്‍ കൈമെയ് മറന്ന് രംഗത്തിറങ്ങിയപ്പോള്‍ അളകനന്ദ മനസ്സില്‍ താലോലിച്ച പാര്‍പ്പിട സ്വപ്നത്തിന് പരിഹാരമായി. ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ളാസുകാരി മണാശ്ശേരിയിലെ അളകനന്ദക്കാണ് വീടൊരുക്കി കൂട്ടുകാര്‍ മാതൃകയായത്. വീടുനിര്‍മാണം പാതിവഴിയില്‍ നിലച്ച് മാര്‍ഗം കാണാതിരുന്നപ്പോഴാണ് കൂട്ടുകാര്‍ രംഗത്തിറങ്ങി ഇവര്‍ക്ക് കൈത്താങ്ങായത്. അച്ഛനും അമ്മയും അളകനന്ദയും അടങ്ങുന്ന കുടുംബത്തിന് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് പി.ടി.എയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ രണ്ടരലക്ഷം രൂപ ചെലവിട്ട് വീട് പൂര്‍ത്തീകരിച്ചു നല്‍കിയത്. അയല്‍ക്കാരായ സഹപാഠികള്‍ അളകനന്ദയുടെ പാര്‍പ്പിടപ്രശ്നം അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ക്ളാസ് ഒന്നടങ്കം മുന്നിട്ടിറങ്ങുകയായിരുന്നു. റോഡില്ലാത്തതിനാല്‍ വയല്‍ കടന്ന് കുട്ടികള്‍ തന്നെയാണ് കല്ലും മണലും തലച്ചുമടായി വീടുപണിക്കത്തെിച്ചത്. ചിത്രകലാധ്യാപകന്‍ ഷറഫുദ്ദീന്‍ പെയിന്‍റിങ് ജോലി പൂര്‍ണമായി ചെയ്തുകൊടുത്തു. രണ്ട് ബെഡ്റൂമും വരാന്തയും ബാത്ത്റൂമുമുള്ള മനോഹരമായ വീടാണ്. ലളിതമായ ചടങ്ങില്‍ മുക്കം നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ വീടിന്‍െറ സമര്‍പ്പണം നടത്തി. സ്കൂള്‍ മാനേജര്‍ ഒ. അബ്ദുറഹ്മാന്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്‍റ് ഉമര്‍ പുതിയോട്ടില്‍, പ്രിന്‍സിപ്പല്‍ ഡോ. കൂട്ടില്‍ മുഹമ്മദലി, ഹെഡ്മാസ്റ്റര്‍ യു.പി. മുഹമ്മദലി, കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, ബന്ന മാസ്റ്റര്‍, കണ്‍വീനര്‍ കെ.പി.സി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.