മേപ്പയൂര്‍: മകളുടെ ഭര്‍ത്താവിന്‍െറ കുത്തേറ്റ വൃദ്ധദമ്പതികള്‍ ഗുരുതരാവസ്ഥയില്‍. മേപ്പയൂര്‍ നരക്കോടാണ് സംഭവം. മേപ്പയൂര്‍ നരക്കോട് മാവുള്ളകണ്ടി താമസിക്കുന്ന ഷൈനി നിവാസ് നാരായണന്‍ (70), ഭാര്യ ലക്ഷ്മി (67) എന്നിവര്‍ക്കാണ് കുത്തേറ്റത്. മകളുടെ ഭര്‍ത്താവ് കാവുന്തറ സ്വദേശി കുഞ്ഞിക്കണാരനാണ് ഇവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അടുത്തടുത്ത വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. കൊലപാതകശ്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. പ്രതിക്ക് മനോരോഗമുണ്ടെന്ന് സംശയിക്കുന്നു. കുത്തേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി ഐ.സി.യുവിലാണ്. പയ്യോളി സര്‍ക്കിളിന്‍െറ ചുമതലയുള്ള കുറ്റ്യാടി സി.ഐ. സജീവന്‍ സ്ഥലത്തത്തെി. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ദമ്പതികളുടെ മൊഴിയെടുക്കാന്‍ അഡീ. എസ്.ഐ. രാധാകൃഷ്ണനും സംഘവും മെഡിക്കല്‍ കോളജിലത്തെി. മൊഴി എടുത്തതിനുശേഷം കേസെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ. ജിതേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.