നാദാപുരം: ആശുപത്രി മലിനജലക്കുഴല്‍ പൊട്ടി മലിനജലം പരന്നൊഴുകുന്നത് കാരണം നാദാപുരം താലൂക്ക് ആശുപത്രിയിലെ പുരുഷവാര്‍ഡില്‍ രോഗികള്‍ ദുരിതത്തില്‍. പുരുഷവാര്‍ഡിനോട് ചേര്‍ന്ന ബാത്റൂമില്‍ സ്ഥാപിച്ച മലിനജലക്കുഴലാണ് പൊട്ടിയത്. മലിനജലം പരന്നൊഴുകി പരിസരം വൃത്തിഹീനമായതാണ് രോഗികളെ ദുരിതത്തിലാക്കിയത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉപയോഗിക്കാന്‍ നിര്‍മിച്ച ബാത്റൂമില്‍നിന്ന് പുറത്തേക്കുപോകുന്ന മലിനജലം വാര്‍ഡിനു സമീപമുള്ള പറമ്പിലാണ് വീഴുന്നത്. മലിനജലത്തിലെ പുഴുക്കളും പ്രത്യേകതരം കീടങ്ങളും പെറ്റുപെരുകി ആശുപത്രി വാര്‍ഡില്‍ എത്തുന്നതോടെ രോഗികള്‍ക്കു ചൊറിച്ചിലിനും അസ്വസ്ഥതകള്‍ക്കും ഇടയാക്കുകയാണ്. ഇരുപതിലധികം രോഗികളാണ് ഈ വാര്‍ഡില്‍ കഴിയുന്നത്. രാത്രികാലങ്ങളില്‍ ഇവയുടെ ശല്യം കൂടുന്നതിനാല്‍ കിടന്നുറങ്ങാന്‍ കഴിയുന്നില്ളെന്ന് രോഗികള്‍ പറഞ്ഞു. ഇതോടൊപ്പം ആശുപത്രി ഖരമാലിന്യങ്ങള്‍ മുഴുവന്‍ ഇവിടെ നിക്ഷേപിക്കുന്നതും ആരോഗ്യപ്രശ്നം ഉയര്‍ത്തുകയാണ്. പകര്‍ച്ചവ്യാധികള്‍ക്കും സാംക്രമികരോഗങ്ങള്‍ക്കുമെതിരെ ബോധവത്കരണം സംഘടിപ്പിക്കുന്ന ആരോഗ്യകേന്ദ്രംതന്നെ മാലിന്യനിക്ഷേപകേന്ദ്രമാക്കിയത് ജനങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.