വടകര: പമ്പ്ഹൗസിലെ വോള്‍ട്ടേജ് ക്ഷാമം വടകര ടൗണിലെ കുടിവെള്ള വിതരണത്തെ അവതാളത്തിലാക്കുന്നു. കൂരങ്കോട് പമ്പ്ഹൗസിലെ വോള്‍ട്ടേജിലെ വ്യതിയാനംമൂലം പലദിവസവും പമ്പിങ് നിര്‍ത്തുന്നതിനാല്‍ ആവശ്യത്തിന് വെള്ളം സംഭരിക്കാന്‍ കഴിയുന്നില്ല. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ പമ്പ് ഹൗസില്‍ ജനറേറ്റര്‍ പോലുള്ള ബദല്‍ സംവിധാനമില്ല. വര്‍ഷങ്ങളായി വൈദ്യുതി പ്രശ്നം പമ്പ്ഹൗസിന്‍െറ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ഭൂഗര്‍ഭ കേബിളിടാന്‍ ജല അതോറിറ്റി ആറു വര്‍ഷം മുമ്പ് വൈദ്യുതി വകുപ്പിന് 2.15 കോടി കെട്ടിവെച്ചിരുന്നു. എന്നാല്‍, എസ്റ്റിമേറ്റ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി പ്രവൃത്തി തുടങ്ങിയില്ല. ഭൂഗര്‍ഭ കേബിളിടുന്നതോടെ വോള്‍ട്ടേജ് പ്രശ്നം മാത്രമല്ല, ലൈനില്‍ വൈദ്യുതി തടസ്സങ്ങളുണ്ടാകുമ്പോള്‍ പമ്പിങ് നിര്‍ത്തുന്നതും ഒഴിവാക്കാമെന്ന നേട്ടമാണ് വാട്ടര്‍ അതോറിറ്റിയെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചത്. ഇതോടെ കുടിവെള്ള വിതരണം സംബന്ധിച്ച പരാതികളില്‍നിന്ന് രക്ഷനേടാമെന്നാണ് അധികൃതര്‍ കരുതിയത്. എന്നാല്‍, കെ.എസ്.ഇ.ബി അധികൃതരുടെ അനങ്ങാപ്പാറ നയമാണിതിന് വിലങ്ങുതടിയാവുന്നത്. പമ്പിങ് സുഗമമാക്കണമെങ്കില്‍ 400 വോള്‍ട്ട് ലഭിക്കണം. 380 വോള്‍ട്ടാണെങ്കിലും അടിയന്തര ഘട്ടത്തില്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. എന്നാല്‍, 360നു താഴെ മാത്രമാകുമ്പോള്‍ പമ്പിങ് നിര്‍ത്തുകയാണ് ചെയ്യുന്നത്. കണക്കുപ്രകാരം വടകര ടൗണില്‍ ദിനംപ്രതി 80 ലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യണം. രണ്ട് മോട്ടോറുകള്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി പമ്പിങ് നടത്തിയാലേ ഇത്രയും വെള്ളം കൃത്യമായി ടാങ്കുകളിലത്തെൂ. ഇതിനിടെ, ഏതെങ്കിലും മോട്ടോറിന് തകരാര്‍ സംഭവിച്ചാലും കുടിവെള്ള വിതരണത്തെ ബാധിക്കും. എന്നാല്‍, ഇടക്കിടെ പമ്പിങ് തടസ്സപ്പെടുകയും മണിക്കൂറുകളോളം നിര്‍ത്തുകയും ചെയ്യുന്ന സാഹചര്യമാണിപ്പോഴുള്ളത്. ഇതാണ് സുഗമമായ കുടിവെള്ള വിതരണത്തിന് പ്രതികൂലമായിത്തീരുന്നത്. വടകര മേഖലയില്‍ പലയിടത്തും ദിവസങ്ങള്‍ ഇടവിട്ട് മാത്രമേ കുടിവെള്ള വിതരണം നടക്കുന്നുള്ളൂ. കുറ്റ്യാടി സബ്സ്റ്റേഷനില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരത്താണ് കൂരങ്കോട് പമ്പ്ഹൗസ്. ഈ ദൂരത്തിന്‍െറ പ്രശ്നവും പുറമെയുള്ള ലൈനായതുകൊണ്ടുള്ള പ്രസരണ നഷ്ടവും ലൈനിലുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും പമ്പ്ഹൗസിന്‍െറ പ്രവര്‍ത്തനത്തെ ബാധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.